കർണാടകയിൽ നിലവിലുള്ള രാത്രി കർഫ്യൂ നവംബർ എട്ടിനുശേഷം പിൻവലിക്കാൻ സാധ്യത. ടെക്നിക്കൽ അഡ്വൈസറി കമ്മറ്റി ഇത് സംബന്ധിച്ച് ശുപാർശ സർക്കാരിന് നൽകിയിട്ടുണ്ട്.സംസ്ഥാനത്ത് കഴിഞ്ഞ ഏഴുമാസമായി രാത്രി കർഫ്യൂ നിലവിലുണ്ട്. രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെയാണ് കർഫ്യൂ നിലവിലുള്ളത്. റെയിൽവേ സ്റ്റേഷൻ, ബസ് ടെർമിനൽ, വിമാനത്താവളം, ഭക്ഷണശാലകൾ, പബുകൾ എന്നിവടങ്ങളിൽ കർഫ്യൂവിന് ഇളവ് ഉണ്ട്