Home Featured ഇന്ന് കേരളപ്പിറവി ദിനം; ഐക്യകേരളത്തിന് 65 വയസ്

ഇന്ന് കേരളപ്പിറവി ദിനം; ഐക്യകേരളത്തിന് 65 വയസ്

ഇന്ന് കേരളപ്പിറവി ദിനം. ഐക്യകേരളം രൂപീകൃതമായിട്ട് ഇന്നേക്ക് 65 വര്‍ഷം തികഞ്ഞു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കുന്നതിന്റെ ഭാഗമായി 1956 നവംബര്‍ ഒന്നിനാണ് തിരുകൊച്ചിയും മലബാറും ചേര്‍ന്ന് കേരളം രൂപീകൃതമായത്.മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേരളപ്പിറവി ആശംസകള്‍ നേര്‍ന്നു. ആഘോഷത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ഐക്യമലയാള പ്രസ്ഥാനത്തിന്റെ ഉള്‍പ്പെടെ വിവിധ സന്നദ്ധ സംഘടനകളുടെയും പരിപാടികള്‍ ഉണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്ക് ആശംസ നേര്‍ന്നു. കേരളത്തിലെ ജനങ്ങളുടെ അധ്വാന ശീലവും അവിടത്തെ പ്രകൃതി ഭംഗിയും ലോകമാകെ പ്രശംസിക്കപ്പെടുന്നെന്നും കേരളത്തിലെ ജനങ്ങളുടെ അവരവരുടെ മേഖലകളില്‍ വിജയം കൈവരിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group