ബെംഗളൂരു: കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്ന് രാവിലെ കണ്ഠീരവ സ്റ്റുഡിയോയില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും സാന്നിധ്യത്തില്‍ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്‌കാരം.മാതാപിതാക്കളെ സംസ്‌കരിച്ചതിനു തൊട്ടരികിലായിരുന്നു പുനീതിനെയും സംസ്‌കരിച്ചത്.
സംസ്‌കാരച്ചടങ്ങുകളും പൊതുദര്‍ശനവും ശ്രീകണ്ഠീവര സ്റ്റേഡിയത്തിലാണ് നടന്നത്. രാവിലെ മുതല്‍ എന്‍ ബാലകൃഷ്ണ, ചിരഞ്ജീവി, ജൂനിയര്‍ എന്‍ടിആര്‍, വെങ്കിടേശ്, അര്‍ജുന്‍ സര്‍ജ, പ്രഭുദേവ തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ഇന്നലെ വൈകീട്ട് സംസ്‌കരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ മകള്‍ യുഎസ്സില്‍ നിന്ന് എത്താന്‍ വൈകിയതോടെയാണ് സംസ്‌കാരം ഇന്ന് രാവിലേക്ക് മാറ്റിയത്.46ാം വയസ്സുമാത്രമുള്ള പുനീതിന് വ്യായാമത്തിനിടയില്‍ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷപ്പെട്ടില്ല.നടന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി, പ്രകാശ് ജവദേക്കര്‍, നിര്‍മലാ സീതാരാമന്‍ എന്നിവര്‍ അനുശോചിച്ചു.