ന്യൂഡല്‍ഹി: എല്‍.പി.ജി സിലിണ്ടര്‍ ഡെലിവറി മുതല്‍ പുതിയ റെയില്‍വേ ടൈംടേബിള്‍ അടക്കമുള്ള നിരവധി നിയമങ്ങളില്‍ 2021 നവംബര്‍ ഒന്ന് മുതല്‍ മാറ്റം വരികയാണ്.ഈ മാറ്റങ്ങള്‍ സാധാരണക്കാരെന്റ പോക്കറ്റിനെ കാര്യമായി ബാധിക്കുന്നതായതിനാല്‍, അവയെ കുറിച്ചൊരു ധാരണയുണ്ടാവേണ്ടത് അത്യാവശ്യമാണ്.
അടുത്ത മാസം മുതല്‍ മാറാന്‍ പോകുന്ന ചില നിയമങ്ങള്‍ ഇതാ….
എല്‍പിജി വിതരണ സംവിധാനം
എല്‍പിജി സിലിണ്ടര്‍ വീടുകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്താക്കള്‍ അടുത്ത മാസം മുതല്‍ പുതിയ നിയമം പാലിക്കണം. എല്‍പിജി സിലിണ്ടറുകള്‍ വീടുകളില്‍ എത്തിക്കുന്നതിന് ഉപഭോക്താക്കള്‍ വിതരണക്കാരന് ഒറ്റത്തവണ പാസ്‌വേഡ് (OTP) നല്‍കേണ്ടതുണ്ട്. പുതിയ ഡെലിവറി ഓതന്റിക്കേഷന്‍ കോഡിന്റെ (ഡിഎസി) ഭാഗമായാണ് മാറ്റം.
നിക്ഷേപങ്ങളുടെയും പിന്‍വലിക്കലുകളുടെയും നിരക്കുകള്‍ പരിഷ്കരിക്കാന്‍ ബാങ്കുകള്‍
തങ്ങളുടെ പുതുക്കിയ നിശ്ചിത പരിധിക്കപ്പുറം പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും ഇൗടാക്കുന്ന ചാര്‍ജുകള്‍ ബാങ്ക് ഓഫ് ബറോഡ (BOB) നവംബര്‍ 1 മുതല്‍, പരിഷ്കരിക്കും. സേവിങ്സ് അക്കൗണ്ടുകള്‍ക്കും സാലറി അക്കൗണ്ടുകള്‍ക്കും പുതിയ നിരക്കുകള്‍ ബാധകമാകും. ബാങ്ക് ഓഫ് ഇന്ത്യ, പിഎന്‍ബി, ആക്സിസ്, സെന്‍ട്രല്‍ ബാങ്ക് തുടങ്ങിയവരും ഉടന്‍ തന്നെ ഇത് പിന്തുടര്‍ന്നേക്കും.
എല്‍.പി.ജി വില
ആഗോള വിപണിയിലെ ക്രൂഡ് ഒായിലിെന്റ വിലയുടെ അടിസ്ഥാനത്തില്‍, എണ്ണ വിപണന കമ്ബനികള്‍ എല്ലാ മാസത്തിെന്റയും ആദ്യ ദിവസം എല്‍പിജി വില പരിഷ്കരിക്കും. അതിനാല്‍, അടുത്ത മാസം മുതല്‍ പാചക വാതക സിലിണ്ടറുകളില്‍ വീണ്ടും വില വര്‍ദ്ധനവ് പ്രതീക്ഷിക്കാം.
റെയില്‍വേ ടൈംടേബിള്‍
രാജ്യത്തുടനീളമുള്ള ട്രെയിനുകളുടെ സമയപ്പട്ടികയില്‍ ഇന്ത്യന്‍ റെയില്‍വേ മാറ്റങ്ങള്‍ വരുത്താന്‍ പോകുന്നു. നവംബര്‍ 1 മുതല്‍ പുതിയ സമയക്രമം ആരംഭിക്കും. 13,000 പാസഞ്ചര്‍ ട്രെയിനുകളും 7,000 ഗുഡ്‌സ് ട്രെയിനുകളും ഈ മാറ്റത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ രാജ്യത്ത് ഓടുന്ന 30 രാജധാനി ട്രെയിനുകളുടെ സമയവും മാറ്റും