ബെംഗളൂരു മെട്രോ ട്രെയിൻ യാത്രയ്ക്കും ഷോപ്പിങ്ങിനും ഉപയോഗിക്കാവുന്ന നാഷനൽ കോമൺ മൊബിലി കാർഡ്(എൻസിഎംസി) മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) ഉടൻ ഇറക്കും. കാർഡുകൾ ഉപയോഗിക്കാൻ മെട്രോ സ്റ്റേഷനുക ളിലെ എഎഫ്സി ഗേറ്റുകൾ സജ്ജമാണ്.അതേസമയം കോമൺ മൊ ബിലിറ്റി കാർഡുകൾ ബസുക ളിൽ ഉപയോഗിക്കാൻ ഇനി യും കാത്തിരിക്കേണ്ടി വരും.
കാർഡ് സ്വീകരിക്കാനുള്ള സംവിധാനം ബിഎംടിസി ബസുകളിൽ ഇതുവരെ ഏർപ്പെടുത്തിയിട്ടില്ല.മൊബൈൽ ആപ്പ് ഉപയോ ഗിച്ച് യാത്ര ചെയ്യാനുള്ള ക്യു ആർ കോഡ് സംവിധാനം ഏർപ്പെടുത്താനും ബിഎംആർസി പദ്ധതിയിടുന്നുണ്ട്.ഇതു നിലവിൽ വരുന്നതോടെ യാത്രക്കാർക്കു ടോക്കണോ, സ്മാർട്ട് കാർഡോ എടുക്കാതെ, മൊബൈൽ ആപ്പ് ഉപയോഗിച്ച് യാത്ര ചെയ്യാനാകും. കോവിഡ് കാ ലത്തെ സമ്പർക്കം ഒഴിവാക്കാ നും സഹായിക്കും.