സാന്‍ഫ്രാന്‍സിസ്‌കോ: ( 29.10.2021) കമ്ബനിയുടെ ഔദ്യോഗിക പേരില്‍ മാറ്റം വരുത്തി ഫേസ്ബുക്. ഇനി ‘മെറ്റ’ എന്നായിരിക്കും കമ്ബനി അറിയപ്പെടുകയെന്ന് സി ഇ ഒ മാര്‍ക് സകര്‍ബര്‍ഗ് അറിയിച്ചു. അതേസമയം, ആപുകളുടെ പേരുകള്‍ മാറുകയില്ലെന്നും അദ്ദേഹം അറിയിച്ചു.
സമൂഹമാധ്യമം എന്ന തലത്തില്‍ നിന്ന് വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ പുത്തന്‍ സങ്കേതങ്ങളിലേക്ക് മാറുന്നതിന്റെ കൂടി ഭാഗമായാണ് കമ്ബനിയുടെ പേര് മാറ്റിയത്. ഗെയിം, വര്‍ക്, കമ്യൂണികേഷന്‍ തുടങ്ങിയവയെല്ലാം വെര്‍ച്വല്‍ റിയാലിറ്റി ഹെഡ് സെറ്റുകളിലൂടെ സാധ്യമാക്കുന്ന ‘മെറ്റാവെഴ്‌സ്’ എന്ന ഓണ്‍ലൈന്‍ ലോകം സൃഷ്ടിക്കാനുള്ള പദ്ധതിയും സകര്‍ബര്‍ഗ് വെളിപ്പെടുത്തി.
ഫേസ്ബുക്, വാട്‌സ് ആപ്, ഇന്‍സ്റ്റഗ്രാം എന്നീ ആപുകള്‍ ഇനി മെറ്റയുടെ കീഴിലാകും പ്രവര്‍ത്തിക്കുക. കമ്ബനിയിലെ ഡവലപര്‍മാരുടെ വാര്‍ഷിക കോണ്‍ഫറന്‍സിലാണ് സകര്‍ബര്‍ഗ് കമ്ബനിയുടെ പേര് മാറ്റം പ്രഖ്യാപിച്ചത്.മെറ്റ എന്ന ഗ്രീക് പദത്തിനര്‍ത്ഥം പരിമിതികള്‍ക്കപ്പുറം എന്നാണ്. 2015 ആഗോള ടെക് ഭീമന്മാരില്‍ ഒന്നായ ഗൂഗിള്‍ മാതൃകമ്ബനിയുടെ പേര് ആല്‍ഫബെറ്റ് എന്നാക്കിയിരുന്നെങ്കിലും അതത്ര പ്രശസ്തമായിരുന്നില്ല.