കർണാടക എക്സാമിനേഷൻസ് അതോറിറ്റി 2021ലെ കോമൺ എൻട്രൻസ് ടെസ്റ്റിന്റെ (സിഇടി) ഡോക്യുമെന്റ് വെരിഫിക്കേഷന്റെ അവസാന തീയതി ഒക്ടോബർ 30 വരെ നീട്ടി. നേരത്തെ പുറപ്പെടുവിച്ച ഷെഡ്യൂൾ പ്രകാരം, വെരിഫിക്കേഷൻ നടപടികൾ വ്യാഴാഴ്ച അവസാനിക്കേണ്ടതായിരുന്നു.ഇതുവരെ രേഖകൾ പരിശോധിക്കാത്ത ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനായി ഡോക്യുമെന്റ് വെരിഫിക്കേഷന്റെ അവസാന തീയതി നീട്ടിയതായി കെഇഎ എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.
ഉദ്യോഗാർത്ഥികൾക്ക് 29-10-2021-നോ 30-10-2021-നോ ഏതെങ്കിലും ഹെൽപ്പ് ലൈൻ കേന്ദ്രങ്ങളിൽ ആവശ്യമായ എല്ലാ അസൽ രേഖകളുമായി ഡോക്യുമെന്റ് വെരിഫിക്കേഷനിൽ പങ്കെടുക്കാം. ഒറിജിനൽ രേഖകൾ പരിശോധിച്ചാൽ മാത്രമേ, അപേക്ഷകർക്ക് അലോട്ട്‌മെന്റിന് യോഗ്യത നേടാനുള്ള ഓപ്‌ഷനുകൾ നൽകാനുള്ള യോഗ്യത ലഭിക്കൂ.