കാസര്‍കോട്: സ്കൂള്‍ തുറക്കാന്‍ നാലുദിവസം മാത്രം ശേഷിക്കെ താല്‍ക്കാലിക അധ്യാപകരെ നിയമിക്കാനുള്ള പെടാപാടിലാണ് സ്കൂള്‍ അധികൃതര്‍. ദിവസക്കൂലിക്ക് അധ്യാപകരെ നിയമിക്കാന്‍ അനുമതി ഒക്ടോബര്‍ 22നാണ് ഉത്തരവിറങ്ങിയത്. വൈകി ഉത്തരവിറങ്ങിയതിനാല്‍ സ്കൂളുകളില്‍ ഇന്റര്‍വ്യൂ കാലമാണിപ്പോള്‍. നവംബര്‍ ഒന്നിനു മുമ്ബ് ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. എല്ലാ ഇന്റര്‍വ്യൂവുകളും ഒന്നിച്ച് വന്നതിനാല്‍ ഉദ്യോഗാര്‍ഥികള്‍ക്കും പ്രയാസമേറെ. വിവിധ സ്കൂളുകളില്‍ ഹാജരാകാന്‍ കഴിയാത്ത സ്ഥിതിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അധ്യാപക ഒഴിവുകള്‍ ഉള്ള ജില്ലയാണ് കാസര്‍കോട്. ജില്ലയിലെ മിക്ക സ്കൂളുകളിലും ഇന്റര്‍വ്യൂ നടപടികള്‍ പുരോഗമിക്കുകയാണ്. ജില്ലയില്‍ എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലായി 600ലേറെ ഒഴിവുണ്ടെന്നാണ് കണക്ക്.
അധ്യാപക ഒഴിവുകള്‍
പെര്‍ഡാല ഗവ. ഹൈസ്കൂളില്‍ എച്ച്. എസ്.ടി മാത്സ്, സോഷ്യല്‍ സയന്‍സ്, അറബിക്, ഫിസിക്കല്‍ സയന്‍സ് യു.പി.എസ്.ടി.(മലയാളം-രണ്ട്), എല്‍.പി.എസ്.ടി(മലയാളം), സംസ്കൃതം ജൂനിയര്‍ (പാര്‍ട് ടൈം) എന്നീ തസ്തികകളില്‍ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഒക്ടോബര്‍ 29ന് രാവിലെ 10.30 ന്. ഫോണ്‍: 04998284225, 8075707200.ചെര്‍ക്കള ജി.എം.യു.പി സ്കൂളില്‍ എല്‍.പി.എസ്.എ മലയാളം-ഒന്ന്, ജൂനിയര്‍ പാര്‍ട്ട് ടൈം ഹിന്ദി-ഒന്ന് എന്നീ ഒഴിവിലേക്ക് കൂടിക്കാഴ്ച ഒക്ടോബര്‍ 30 ന് രാവിലെ 10 ന് സ്കൂള്‍.
അഗസറഹൊളെ ഗവ.യു.പി.സ്കൂളില്‍ എല്‍.പി.എസ്.എ (കന്നട മീഡിയം)-രണ്ട്, ജൂനിയര്‍ ലാംഗ്വേജ് ഹിന്ദി (പാര്‍ട്ട് ടൈം-ഒന്ന്, ജൂനിയര്‍ അറബിക് (ഫുള്‍ടൈം-ഒന്ന്) തസ്തികകളില്‍ അഭിമുഖം ഒക്ടോബര്‍ 29 ന് രാവിലെ 11 ന്.തളങ്കര ജി.എം.വി.എച്ച്.എസ്.എസ്.വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ഫിസിക്സ്, കെമിസ്ട്രി, എന്റര്‍പ്രണര്‍ഷിപ് െഡവലപ്മെന്റ് എന്നീ വിഷയങ്ങളില്‍ നോണ്‍ വൊക്കേഷനല്‍ അധ്യാപകരുടെയും ഫ്രന്റ്ലൈന്‍ ഹെല്‍ത്ത് വര്‍ക്കര്‍ വിഷയത്തില്‍ വൊക്കേഷനല്‍ ഇന്സ്ട്രക്ടറുടെയും ഓരോ ഒഴിവില്‍ കൂടിക്കാഴ്ച നവംബര്‍ രണ്ടിന് ഉച്ചക്ക് 1.30ന്. ഫോണ്‍: 7736265671.
മുള്ളേരിയ ജി.വി.എച്ച്.എസ് ഹൈസ്കുള് വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ് (മലയാളം – രണ്ടൊഴിവ്) കന്നട മാധ്യമത്തില്‍ ഗണിത ശാസ്ത്രം (ഒരൊഴിവ്). കൂടിക്കാഴ്ച ഒക്ടോബര്‍ 28 ന് രാവിലെ 10.30 ന്. ഫോണ്‍: 9495015179ഉദുമ ഗവ.ഹൈസ്കൂളില്‍ ഗണിതം( മലയാളം മീഡിയം ), മലയാളം, സോഷ്യല്‍ സയന്‍സ് (കന്നട മീഡിയം ), കന്നഡ, വിഷയങ്ങളില്‍ ഓരോന്നും, ഫിസിക്കല്‍ സയന്‍സ് (മലയാളം മീഡിയം ) രണ്ടും, ജൂനിയര്‍ അറബിക് വിഷയത്തിലും ഒഴിവുണ്ട്. ഒക്ടോബര്‍ 28 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച ഫോണ്‍: 94476 59902.
ഉപ്പള ഗവ.ഹൈസ്കൂളില്‍ എല്‍.പി(, മലയാളം-2), യു.പി.എസ്.ടി ( മലയാളം 2) യു.പി.എസ്.ടി (കന്നട1), ജൂനിയര്‍ അറബിക്- 1, എച്ച്.എസ്.ടി.(അറബിക്-1) കന്നട എച്ച്.എസ്.ടി(കണക്ക് -1) എന്നീ ഒഴിവുകളിലേക്ക് ഇന്റര്‍വ്യു 27ന് രാവിലെ 11 മണിക്ക്. ഫോണ്‍- 9446063502.വാവടുക്കം ഗവ.എല്‍.പി സ്കൂളില്‍ എല്‍.പി.എസ്. ടി(മലയാളം). ഇന്റര്‍വ്യൂ 28ന് രാവിലെ 11 മണി.കോളിയടുക്കം ഗവ. യു.പി സ്കൂളില്‍ യു.പി.എസ്.ടി മലയാളം തസ്തികകളിലേക്ക് ഇന്റര്‍വ്യൂ 29ന് രാവിലെ 10.30 ന്.
കുമ്ബള ജി.എഫ്.എല്‍.പി സ്കൂളില്‍ എല്‍.പി.എസ്.എ(മലയാളം) മൂന്ന് ഒഴിവുകളിലേക്കും ഒരു ഫുള്‍ ടൈം അറബിക് ഒഴിവിലേക്കും ഇന്റര്‍വ്യൂ 27ന് രാവിലെ 11 മണി.ഗവ. എല്‍.പി.എസ് തെക്കില്‍ ഈസ്റ്റ് എല്‍.പി.എസ്.ടി മലയാളം തസ്തികയിലേക്ക് (2 ഒഴിവ് )ഇന്റര്‍വ്യൂ 28ന് രാവിലെ 11.30 ഫോണ്‍: 9447693440.
ജി.എച്ച്.എസ്.എസ്. ചെര്‍ക്കള സെന്‍ട്രലില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ എച്ച്.എസ്.എ മാത്സ്, എച്ച്.എസ്.എ ഫിസിക്കല്‍ സയന്‍സ് ഓരോ ഒഴിവിലേക്കും , യു.പി.എസ്.എ മലയാളം (3), ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഹിന്ദി (1 ) , എല്‍.പി.എസ്.എ മലയാളം (4) ഒഴിവുകളില്‍ ഇന്റര്‍വ്യൂ 29ന് രാവിലെ 9.30.ചീമേനി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എച്ച്.എസ്.ടി ഹിന്ദി, ഫിസിക്കല്‍ സയന്‍സ്, അറബിക് (പി.ടി), എല്‍.പി.എസ്.ടി (1),യു.പി.എസ്.ടി ( 1)എന്നീ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച 29 ന് രാവിലെ10.30 ന്. ഫോണ്‍: 9400783257.പള്ളിക്കര ജി.എം.യു.പി സ്കൂളില്‍ യു.പി.എസ്.ടി, അറബിക് അധ്യാപക ഒഴിവുണ്ട്. 28ന് രാവിലെ 11ന് യു.പി.എസ്.ടി, രണ്ടുമണിക്ക് അറബി ഇന്റര്‍വ്യൂ.