ബെംഗളൂരു ;കോവിഡ് ചട്ടം ലംഘിച്ചതിനു ബിബിഎംപി 6 മാസത്തിനിടെ പിഴയിനത്തിൽ പിരിച്ചെടുത്തതു 14 കോടി രൂപ. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിനാണ് ഏറ്റവുമധികം പേർ പിടിയിലായത്. വിവാഹ ചടങ്ങുകളിൽ ഉൾപ്പെടെ അകലം ലംഘിച്ചതി നും ആയിരക്കണക്കിനാളുകൾ പിടിയിലായി. ഈ വർഷം മേയ് മുതൽ ഈ മാസം 15 വരെ മാസ്ക് ധരിക്കാത്തതിനു 55.42 ലക്ഷം കേസു കളും അകലം പാലിക്കാത്തതിനു 32809
കേസുകളുമാണ് റജിസ്റ്റർ ചെയ്തത്. മാസ്ക് ധരിക്കാത്തതിനു മാത്രം 13.35 കോടി രൂപ പി ഴയിനത്തിൽ ലഭിച്ചു. ബെംഗളൂരുവിൽ ദിവ സേനയുള്ള കോവിഡ് കേസുകൾ 100-200 ആയി കുറഞ്ഞെങ്കിലും ചട്ടങ്ങൾ കർശനമായി തുടരുമെന്നു ബിബിഎംപി അധികൃതർ വ്യ കൃതമാക്കിയിട്ടുണ്ട്. പൊതു സ്ഥലത്തു മാ ധരിക്കാതെയും അകലം പാലിക്കാതെ യും ഇരുന്നാൽ 250 രൂപയാണ് പിഴ ഈടാ ക്കുക.