Home Featured ബെംഗളൂരു സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ കനത്തമഴയിൽ 5 പേർ മരിച്ചു

ബെംഗളൂരു സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ കനത്തമഴയിൽ 5 പേർ മരിച്ചു

ബെംഗളൂരു : സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ കനത്തമഴയിൽ 10 വയസ്സുകാരനും പിതാവും ഉൾപ്പെടെ 5 പേർ മരിച്ചു. മൈസൂരുവും കുടകും അടക്കം 8 ജില്ലകളിൽ ഇന്നു വരെ യെലോ അലർട്ട് പ്രഖ്യാപിച്ചു. വിജയനഗറിലെ ഹഗരിബൊമ്മനഹള്ളിയിൽ മല്ലേഷ് സൊന്നാഡ് (33), മകൻ മൈലാരി (10), ഹനുമന്തപ്പ ഉപ്പാർ (38) എന്നിവരും ചിത്രദുർഗയിലെ ഹോസ്ദുർഗിൽ സിദ്ധപ്പയും (40) മിന്നലേറ്റു മരിച്ചു. കൊപ്പാൾ കു ഷ്ടഗിയിലെ ഹിരേമന്നാപുരയിൽ കനത്ത ഒഴുക്കിൽ പെട്ട് ബുധാൻ സാബ് (65) മരിച്ചു. ഹാവേരി, ഹു ബുള്ളി-ധാർവാഡ്, ഗദഗ്, കൊപ്പാൾ, റായ്ച്ചർ, ബെള്ളാരി, പി ബെല്ലാപുര, തുമക്കൂരു, ചിത്ര

ദുർഗ, ദാവനഗെരെ, ഹാസൻ ജി ല്ലകളിൽ കനത്ത മഴ തുടരുന്നു. നദികൾ കരകവിഞ്ഞൊഴുകുന്നു. പലയിടങ്ങളിലും കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാണ്. ഒട്ടേറെ വീടുകളും തകർന്നു. മൈസൂരുവിനും കുടകിനും പുറമേ തുമക്കൂരു, ശിവമൊഗ്ഗ, ഹാസൻ, മണ്ഡ്യ, ചിലേക്ക് മണ്ണിടിഞ്ഞ് കഴിഞ്ഞ ദിവ മഗളൂരു, ചാമരാജനഗർ ജില്ലക ളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

റോഡുകൾ മുങ്ങി; വഴിക്കുരുക്ക്കാവേരി നദി പലയിടങ്ങളിലും കരകവിഞ്ഞ് ഒഴുകുന്നതിനെ തുടർന്ന് ഇതിന്റെ തീരത്തുള്ള കർഷകർക്കും മറ്റും ജാഗ്രതാ നിർദേ ശം നൽകിയിട്ടുണ്ട്. മൈസൂരു നഗരത്തിലെ റോഡുകളിൽ വെള്ളക്കെട്ട് തുടരുകയാണ്. ഔ ട്ടർ റിങ് റോഡിൽ മണിക്കൂറുക ളോളം ഗതാഗതം മുടങ്ങി. ചാമു ണ്ഡീ ഹിൽസിലേക്കുള്ള റോഡി സം ഗതാഗതം സ്തംഭിച്ചിരുന്നു. ഈ ഭാഗം മണ്ണിടിച്ചിൽ ഭീഷണിയിലാണ്. കുടക് സിദ്ധാപുരയിൽ പുഴ കരകവിഞ്ഞൊഴുകുന്നതിനെ തുടർന്ന് ഗട്ടല്ല പാലം വഴി യുള്ള വാഹനഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാലം തെറ്റിയുള്ള മഴ കുട കിലെ കാപ്പി, കുരുമുളക് കൃഷി യെ പ്രതികൂലമായി ബാധിക്കുമെ ന്ന് കർഷകർക്ക് ആശങ്കയുണ്ട്.

മെന്‍സ്ട്രല്‍ കപ്പുകള്‍ ഏറ്റവും വില കുറവിൽ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group