
ബെംഗളൂരു തകർന്ന റോഡുകൾ നന്നാക്കാനും വഴിവിളക്കുകൾ സ്ഥാപിക്കാനും മുഖ്യമന്ത്രിയെ സമൂഹ മാധ്യമങ്ങളിലൂടെ വെല്ലുവിളിച്ച് നഗരവാ സികൾ. ഒട്ടേറെ പേരുടെ ജീവൻ പൊലിഞിട്ടും റോഡുകൾ നന്നാക്കുന്ന കാര്യത്തിൽ സർക്കാർ അലംഭാവം തുടരുകയാണെന്ന് ഇവർ ആരോപി ക്കുന്നു.
വളരെ തിരക്കുകളുള്ള മുഖ്യമന്ത്രി അതൊക്കെ മാറ്റി വച്ച് ഒരു ദിവസം നഗര പര്യടനം നടത്തി യാൽ ശോചനീയാവസ്ഥ നേരിട്ടറിയാം.മാസങ്ങൾ ആയിട്ടും നന്നാക്കാത്ത, പൊട്ടി പൊ ളിഞ്ഞു കിടക്കുന്ന റോഡുകളുടെ ചിത്രങ്ങളും ഇവർ ട്വിറ്ററിലും ഫെയ്സ് ബുക്കിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. ബെംഗളൂരുവിന്റെ നാനാ ഭാഗങ്ങ ളിൽ നിന്നുള്ളവർ പ്രചാരണത്തിൽ പങ്കെടുത്തിട്ടു ണ്ട്. മഴ മാറിയാൽ ഉടൻ റോഡുകളിലെ കുഴികൾ അടയ്ക്കും എന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉറപ്പ് നൽകി.
ബംഗളുരുവിലെ മാലിന്യ ശേഖരണം;ബി ബി എം പി വണ്ടികളെ ഇനി വീട്ടിലിരുന്നു ട്രാക്ക് ചെയ്യാം
