തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ സ്ഥിതി ചര്‍ച ചെയ്യാന്‍ ചൊവ്വാഴ്ച അടിയന്തരയോഗം ചേരുമെന്നു ജലവിഭവമന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. തമിഴ്നാട് കൂടുതല്‍ വെള്ളം എടുക്കുന്നുണ്ടെന്നും ആശങ്ക പരത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കേരളം ഉന്നയിച്ച പ്രശ്നങ്ങള്‍ മേല്‍നോട്ട സമിതി യോഗത്തില്‍ പരിഹരിക്കാന്‍ കഴിയുമെന്ന് പറഞ്ഞ മന്ത്രി ജലനിരപ്പ് കുറയ്ക്കാന്‍ തമിഴ്നാട് തയാറാകുമെന്ന വിശ്വാസവും പ്രകടിപ്പിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം തന്നെയാണു പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാമാറ്റം ഉള്‍പെടെ ചൂണ്ടിക്കാട്ടി കേരളം തമിഴ്നാടിന് കത്തുകള്‍ അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.