Home Featured വരവരറാവുവിന് എതിരെ ജാമ്യമില്ലാ വാറന്റ്

വരവരറാവുവിന് എതിരെ ജാമ്യമില്ലാ വാറന്റ്

by ടാർസ്യുസ്

ബെംഗളുരു : കവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വരവരറാവുവിന് (82) എതിരെ 2005ലെ നക്സൽ ആക്രമണവുമായി ബന്ധപ്പെട്ട് മധുഗിരി അഡീഷനൽ സെഷൻസ് കോടതി ജാമ്യമില്ലാ വാറന്റ് അയച്ചു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നു റാവുവിന്റെ അഭിഭാഷകൻ പറഞ്ഞു.

പൂണെയിൽ ഭീമ- കൊറേഗാവ് ദലിത് – മറാഠ കലാപവുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് എൻഐഎ പിടിയിലായ അദ്ദേഹം രണ്ടരവർഷം ജയിലിൽ ആയിരുന്നു. ആരോഗ്യം വഷളായതിനെ തുടർന്ന് ചികിത്സയ്ക്കായി 6 മാസത്തെ ജാമ്യത്തിലാണിപ്പോൾ. നഗരം വിട്ടുപോകരുതെന്ന വ്യവസ്ഥയോടെയാണ് മുംബൈ കോടതി ജാമ്യം അനുവദിച്ചതെന്നും മധുഗിരി കോടതി ഇതു പരിഗണിച്ചിട്ടില്ലെന്നും അഭിഭാഷകൻ പറഞ്ഞു.തുമക്കുരു പാവഗഡവെങ്കടമ്മനഹള്ളിയിൽ 2005 ഫെബ്രുവരിയിൽ 6 പൊലീസുകാർ ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ട നക്സൽ ആക്രമണക്കേസിൽ 12-ാം പ്രതിയാണ് വരവരറാവു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group