Home Featured ഒഡിഷയില്‍ സ്​മാര്‍ട്ട്​ഫോണ്‍ വാങ്ങുന്നതിനായി ഭാര്യയെ 55കാരന്​ വിറ്റ 17കാരന്‍ അറസ്​റ്റില്‍

ഒഡിഷയില്‍ സ്​മാര്‍ട്ട്​ഫോണ്‍ വാങ്ങുന്നതിനായി ഭാര്യയെ 55കാരന്​ വിറ്റ 17കാരന്‍ അറസ്​റ്റില്‍

ഭു​വനേശ്വര്‍: ഒഡിഷയില്‍ സ്​മാര്‍ട്ട്​ഫോണ്‍ വാങ്ങുന്നതിനായി ഭാര്യയെ 55കാരന്​ വിറ്റ 17കാരന്‍ അറസ്​റ്റില്‍. വിവാഹത്തിന്​ ഒരു മാസത്തിന്​ ശേഷം​ ഭാര്യയെ 55കാര​നായ രാജസ്​ഥാന്‍ സ്വദേശിക്ക്​ വില്‍ക്കുകയായിരുന്നു.

26കാരിയെ രാജസ്​ഥാനിലെ ബാരനില്‍നിന്ന്​ പൊലീസ്​ രക്ഷ​െപ്പടുത്തി. രാജസ്​ഥാനിലെ ഗ്രാമത്തി​ല്‍നിന്ന്​ ​യുവതിയെ രക്ഷപ്പെടുത്തുന്നതിനെത്തിയ പൊലീസിനെ ഗ്രാമവാസികള്‍ തടഞ്ഞിരുന്നു. യുവതിയെ പണം നല്‍കി 55കാരന്‍ വാങ്ങിയതാണെന്ന്​ പറഞ്ഞ്​ ഗ്രാമവാസികള്‍ തടയുകയായിരുന്നു.

ജൂലൈയിലായിരുന്നു 17കാരന്‍റെയും യുവതിയുടെയും വിവാഹം. ‘ആഗസ്റ്റില്‍ ഇരുവരും രാജസ്​ഥാനില്‍ ഇഷ്​ടിക ചൂളയില്‍ ജോലിക്കായി പോയി. പുതിയ ജോലി ലഭിച്ച്‌​ ദിവസങ്ങള്‍ക്കകം 17കാരന്‍ ഭാര്യയെ 55കാരന്​ 1.8 ലക്ഷത്തിന്​ വില്‍ക്കുകയായിരുന്നു’ ബേല്‍പാഡ പൊലീസ്​ സ്​റ്റേഷനിലെ ഇന്‍സ്പെക്​ടര്‍ ബുലു മുണ്ട പറഞ്ഞു.

ഭാര്യയെ വിറ്റുകിട്ടിയ പണം കൗമാരക്കാരന്‍ സ്​മാര്‍ട്ട്​ ഫോണ്‍ വാങ്ങിയും ഭക്ഷണം കഴിച്ചും തീര്‍ക്കുകയായിരുന്നു. പിന്നീട്​ 17കാര​ന്‍ സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തി. ഭാര്യ എവിടെയെന്ന്​ വീട്ടുകാര്‍ ചോദി​ച്ചപ്പോള്‍ തന്നെ ഉപേക്ഷിച്ച്‌​ പോയെന്നായിരുന്നു മറുപടി.എന്നാല്‍, യുവതിയുടെ കുടുംബം യുവാവ്​ പറഞ്ഞത്​ വിശ്വസിക്കാതെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ്​ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചതോടെ കൗമാരക്കാരന്‍റെ കള്ളം പൊളിഞ്ഞു.

ഇതോടെ പൊലീസ്​ രാജസ്​ഥാനിലെത്തി യുവതി​യെ കണ്ടുപിടിക്കുകയും രക്ഷപ്പെടുത്തുകയുമായിരുന്നു. 17കാരനെ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം കറക്ഷനല്‍ ഹോമിലേക്ക്​ മാറ്റി

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group