മംഗളൂരു: മംഗളൂരുവില്‍ പൗരത്വ സമരക്കാര്‍ക്കു നേരെയുള്ള പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന് ക്ലീന്‍ചിറ്റ് നല്‍കി കര്‍ണാടക സര്‍ക്കാര്‍. ഹൈകോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് വെള്ളിയാഴ്ച കേസ് പരിഗണിക്കവേയാണ് മംഗളൂരു പൊലീസിന് ക്ലീന്‍ചിറ്റ് നല്‍കിയത്.
വെടിവെപ്പിെന്റ മജിസ്‌ട്രേറ്റ്തല അന്വേഷണ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. മജിസ്ട്രേറ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂര്‍ണമായും അംഗീകരിച്ചതായി സര്‍ക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വെടിവെപ്പുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാറിനോട് ഹൈകോടതി നിര്‍ദേശിച്ചു. അതിനായി വാദം കേള്‍ക്കുന്നത് മാറ്റിെവച്ചു.
2019 ഡിസംബര്‍ 19ന് നഗരത്തിലെ സ്റ്റേറ്റ് ബാങ്കിനു സമീപം നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭകര്‍ക്കു നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ നൗഷീന്‍ കുദ്രേളി, ജലീല്‍ കന്തക്ക് എന്നിവരാണ് മരിച്ചത്. പൊലീസ് അതിക്രമത്തില്‍ നൂറ്റിയമ്ബതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. വെടിവെപ്പിനെതിരെ മനുഷ്യാവകാശ സംഘടനകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുവന്നിരുന്നു. കര്‍ണാടക ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ അന്ന് കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്കുനേരെ പൊലീസ് ലാത്തിവീശിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.