ബെംഗളൂരു: യുദ്ധോപകരണങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യ 25ാം സ്ഥാനമെന്ന നേട്ടം കൈവരിച്ചതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സ്റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2020 ലെ റിപ്പോര്‍ട്ട് പ്രകാരമാണ് ഇത് വ്യക്തമാക്കിയത്. ഡിപിഎസ് യുവിന്റെ പരിപാടിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബെംഗളൂരുവില്‍ എത്തിയതാണ് രാജ്‌നാഥ് സിങ്.
യുദ്ധോപകരണങ്ങളുടെ കാര്യപ്രാപ്തി, നിലവാരത്തിലൂളള വര്‍ദ്ധനവ് എന്നിവയാണ് കയറ്റുമതിലൂടെ ലക്ഷ്യമിടുന്നതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. വസ്തുക്കളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയെ ആഗോള പ്രതിരോധ വിതരണ ശൃംഖലയുടെ ഭാഗമാക്കാന്‍ 2024-25 ഓടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 35,000 കോടി രൂപയുടെ കയറ്റുമതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.