ബെംഗളൂരു : 21 മുതൽ ബെംഗളൂരുവിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൈസൂരു, ഹാസൻ, രാമനഗര, ചാമരാജന ഗർ ജില്ലകളിലും കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ബെംഗളൂരുവിൽ നാളെ വരെ ഇടവിട്ട് മഴ തുടരുക യും ചെയ്യും. ഞായറാഴ്ച ബെംഗളൂ രു വിമാനത്താവളത്തിൽ 63 മില്ലിമീ റ്റർ മഴ രേഖപ്പെടുത്തി. ഈ മാസം 17 വരെ 348 മില്ലിമീറ്റർ മഴയാണ്ഇവിടെ ലഭിച്ചത്.വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ സർക്കാർ ഏജൻസികൾ യോജിച്ച് പ്രവർത്തിക്കുമെന്നു ബിബിഎംപി അധികൃതർ പറഞ്ഞു.
കഴിഞ്ഞയാഴ്ച മഡിവാള തടാകം കരകവിഞ്ഞ സാഹചര്യത്തിലാണിത്. സോണൽ തലത്തിൽ ഇടയ്ക്കിടെ യോഗങ്ങൾ ചേർന്ന് വെള്ളക്കെട്ട് തടയാനുള്ള മുൻകരുതൽ സ്വീകരിക്കണമെന്നു ബിബിഎംപി പീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത ബെംഗളൂരു ജലബോർഡി (ബിഡബ്ല്യുഎസ്എസ്ബി)നും മറ്റു സർക്കാർ ഏജൻസികൾക്കും നിർദേശം നൽകി. പലയിടത്തും മഴ വെള്ളക്കനാലുകൾ നിറഞ്ഞു കവിഞ്ഞതാണ് സമീപത്തെ കെട്ടിടങ്ങളിൽ വെള്ളം കയറാൻ കാരണം. ഇത് ഒഴിവാക്കാനാകുമെന്നു അദ്ദേഹം പറഞ്ഞു.