കണ്ണൂര്‍: കൂത്തുപറമ്ബ് മൊകേരി പാത്തിപ്പാലത്ത് പുഴയില്‍ വീണ് ഒന്നര വയസുകാരി മരിച്ച സംഭവത്തിലെ ദുരൂഹതകള്‍ നീങ്ങി. കുട്ടിയുടെപിതാവ് കെ.പി ഷിജു(37)വാണ് സ്വന്തം മകള്‍ അന്വിതയെ പുഴയില്‍ തള്ളിയിട്ടതെന്ന് വ്യക്തമായി. ഒളിവില്‍ പോയ പ്രതിയെ കതിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരിയിലെ കോടതി ജീവനക്കാരനാണ് പാട്യം പത്തായക്കുന്ന് കുപ്പിയാട്ടില് ഷിജു. ഭര്‍ത്താവാണ് തന്നെയും മകളെയും പുഴയില്‍ തള്ളിയിട്ടതെന്ന് ഭാര്യ സോനാ (32) മൊഴി നല്‍കിയിരുന്നു. ഇതിന്‍്റെ അടിസ്ഥാനത്തില്‍ ഷിജുവിനെതിരേ കൊലക്കുറ്റത്തിന് പോലീസ് കേസ് എടുത്തിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് പത്തിപ്പാലം പുഴയില്‍ സോനയും മകള്‍ അന്‍വിതയും വീണതായി കണ്ടത്. പാത്തിപ്പാലം വള്ളിയായി റോഡില്‍ വാട്ടര്‍ ടാങ്കിനു സമീപത്തെ കോണ്‍ക്രീറ്റ് പാലത്തിന് മുകളില്‍നിന്ന് ഭാര്യ സോന, ഏകമകള്‍ അന്വിത എന്നിവരെ ഷിജു പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്നാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. അന്വിത ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരിച്ചു.
അടുത്തുള്ള ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് വരുന്നതിനിടെ ആയിരുന്നു സംഭവം. പുഴ കാണാം എന്ന് പറഞ്ഞ് ഭാര്യയെയും മകളെയും കൂട്ടി ഷിജു പുഴക്കരയില്‍ എത്തി. തടയണയുടെ മുകളിലൂടെ നടന്നപ്പോള്‍ തന്നെയും മക്കളെയും ഭര്‍ത്താവ് പുഴയിലേക്ക് തള്ളിയിട്ടു എന്നാണ് ഭാര്യ സോനയുടെ മൊഴി. സംഭവത്തിനുശേഷം സ്വന്തം ബൈക്ക് ഉപേക്ഷിച്ചാണ് ഷിജു കടന്നുകളഞ്ഞത്. ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു.
ഒരാള്‍ സംഭവസ്ഥലത്തുനിന്ന് ഓടി പോകുന്നത് കണ്ടു എന്ന് ദൃക്സാക്ഷികളും പറഞ്ഞു.
ഒളിവില്‍ പൊയ ഷിജു ശനിയാഴ്ച ഉച്ചയോടെ മട്ടന്നൂരിലെ മഹാദേവക്ഷേത്രക്കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. കോവിഡ് മൂലം പ്രവേശനം നിരോധിച്ച ക്ഷേത്രക്കുളത്തില്‍ ബിജു ചാടിയത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. നാട്ടുകാര്‍ ഇട്ടുകൊടുത്ത തെങ്ങോലയില്‍ പിടിച്ചാണ് ഷിജു കരയ്ക്കു കയറിയത്.
സാമ്ബത്തിക പ്രയാസം ഉള്ളതിനാല്‍ ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തി എന്നും ഇതേച്ചൊല്ലി ഭാര്യ നിരന്തരം കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യാറുണ്ടായിരുന്നു എന്നും ഷിജു പറയുന്നു. ഇക്കാരണത്താലാണ് ഭാര്യയെയും മകളെയും പുഴയില്‍ തള്ളിയിട്ടതെന്ന് ഷിജു പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി.
സ്വര്‍ണ്ണം പണയത്തിലായിരുന്നു എന്നകാര്യം സോനയും സമ്മതിച്ചിട്ടുണ്ട്. അറസ്റ്റിലായ തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
അന്‍വിതയുടെ മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പൊന്ന്യം നാലാം മൈലിലെ സോനയുടെ തറവാട്ടുവീട്ടില്‍ സംസ്കരിച്ചു