ബെംഗളൂരു: കേരളം, മഹാരാഷ്ട്ര എന്നിവയുമായി അതിർത്തി പങ്കിടുന്ന കർണാടകയിലെ ജില്ലകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്ന കാര്യത്തിൽ ഉടൻ തിരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ. അതിർത്തി ജില്ലകളിൽ നിലവിൽ തുടരുന്ന നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കോവിഡ് സാങ്കേതിക സമിതിയുമായി ഉടൻ യോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദസറയ്ക്ക് ശേഷം ഇതു സംബന്ധിച്ചുള്ള യോഗം ചേരുമെന്നും കേരളം, മഹാരാഷ്ട്ര അതിർത്തികളിലെ സാഹചര്വം പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. രോഗ സ്ഥിരീകരണ നിരക്കിൽ കുറവ് വന്നതോടെ അതിർത്തിയിലെ സ്കൂളുകളിൽ പ്രൈമറി കാസുകൾ ആരംഭിക്കുന്നത് സംബന്ധിച്ചും വരും ദിവസങ്ങളിൽ തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.