Home Featured സവാള അരിയുമ്ബോള്‍ ഇനി കണ്ണ് എരിയില്ല : കിടിലന്‍ ടിപ് ഇതാ

സവാള അരിയുമ്ബോള്‍ ഇനി കണ്ണ് എരിയില്ല : കിടിലന്‍ ടിപ് ഇതാ

അടുക്കളയില്‍ നിന്നും സാധാരണയായി സവാള അരിയുന്ന ഏതൊരാളും നേരിടുന്ന വലിയൊരു പ്രശ്നമാണ് കണ്ണില്‍ നിന്നും ധാരധാരയായി ഒഴുകുന്ന കണ്ണീര്‍. ഇതിന് പരിഹാരവുമായി വന്നിരിക്കുകയാണ് സെലിബ്രൈറ്റി ഷെഫായ സറാണ്‍ഷ് ഗോയില. ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ പങ്കുവെച്ച വീഡിയോയിലാണ് സവാള അരിയുന്നവര്‍ക്കുള്ള പ്രശ്നപരിഹാരവുമായി സറാണ്‍ഷ് രംഗത്തുവന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

അരിയേണ്ട സവാള തൊലി കളഞ്ഞ് ഫ്രിഡ്ജില്‍ 30 മിനുറ്റ് വെക്കുകയോ അല്ലെങ്കില്‍ ഫ്രീസറില്‍ 10 മിനുറ്റ് അടച്ചുവെക്കുക. അരിയുമ്ബോള്‍ വേരടങ്ങിയ ഭാഗം മുറിച്ചുമാറ്റിയാല്‍ കണ്ണ് പുകച്ചിലില്‍ നിന്നും രക്ഷപ്പെടാമെന്നാണ് സറാണ്‍ഷ് നല്‍കുന്ന കുറുക്കുവഴി. തൊലി കളഞ്ഞ സവാള കുറച്ചുസമയം തണുത്ത വെള്ളത്തില്‍ ഇട്ടുവെയ്ക്കുന്നതും കണ്ണ് നിറയാതിരിക്കാന്‍ സഹായിക്കുമെന്നും സറാണ്‍ഷ് വീഡിയോ പങ്കുവെച്ചു കൊണ്ട് പറയുന്നു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group