മംഗ്‌ളൂറു: ( 10.10.2021) സ്‌കൂളിലേക്ക് പോകവേ 16കാരിയായ വിദ്യാര്‍ഥിനിയെ കാറില്‍ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് നാട്ടുകാരെ ഞെട്ടിച്ച സംഭവം. രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി എസ് പി റിഷികേശ് സോനാവാനെ പറഞ്ഞു.
തന്നെ പരിചയമുള്ള ഒരാളും സംഘവും താന്‍ സ്‌കൂളില്‍ പോകുന്ന വഴിയില്‍ കാറില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയത്. നാല് പേരാണ് പ്രതികള്‍. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
നേരത്തെ യുപിയിലെ മീററ്റിലും സമാനസംഭവമുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍വിട്ട് വീട്ടിലേക്ക് വരുന്ന കുട്ടിയെ ഓടോ റിക്ഷാ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ കുട്ടി മരിക്കുകയും ചെയ്തിരുന്നു.