Home Featured പാഡിനെക്കാൾ നൂറിരട്ടി ഗുണപ്രദം മെന്‍സ്ട്രല്‍ കപ്പ്; ബോധവത്കരണവുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

പാഡിനെക്കാൾ നൂറിരട്ടി ഗുണപ്രദം മെന്‍സ്ട്രല്‍ കപ്പ്; ബോധവത്കരണവുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

by ടാർസ്യുസ്

പാഡിനു പകരം മെന്‍സ്ട്രല്‍ കപ്പ് എന്ന കേരളത്തിന്റെ ആശയത്തിന് വന്‍ സ്വീകാര്യത. ആഗോള മാധ്യമങ്ങള്‍ വരെ പദ്ധതി വാര്‍ത്തയാക്കിയതോടെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പദ്ധതി ശ്രദ്ധ നേടിയിരിക്കുകയാണ്. മെന്‍സ്ട്രല്‍ സുചിത്വ പരിപാലന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് പതിനായിരത്തോളം സ്ത്രീകള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് നല്‍കുവാനാണ് തീരുമാനം.

സ്ത്രീകള്‍ അര്‍ത്തവത്തേക്കാള്‍ സംസാരിക്കുന്നത് മെന്‍സ്ട്രല്‍ കപ്പ്‌ അവരുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ചാണ്. ആര്‍ത്തവകാലത്ത് ഉപയോഗിച്ച്‌ കളയുന്ന പാഡുകളുടെ സംസ്കരണം ബുദ്ധിമുട്ടായി മാറിയ സാഹചര്യത്തില്‍ പുതിയ ഒരു ചിന്തയാണ് ഇപ്പോള്‍ ആഗോളതലത്തില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.കേരളത്തിലെ ഈ പദ്ധതി രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധ നേടിയെന്ന് മെന്‍സ്ട്രല്‍ കപ്പിന്റെ വിതരണവും ബോധവത്കരണവും നിര്‍വഹിച്ച്‌ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ബോധവത്കരണ ലഖു ലേഖ പ്രകാശനം ചെയ്തു. കൊച്ചി ആലപ്പുഴ നഗരസഭകളില്‍ തിങ്കള്‍ പദ്ധതി നടപ്പിലാക്കി കഴിഞ്ഞു.തിരുവനന്തപുരത്തെ തീര പ്രദേശങ്ങളായ വലിയത്തുറ, ശങ്കുമുഖം, വാര്‍ഡുകളിലും കവടിയാര്‍, പേരൂര്‍ക്കട വാര്‍ഡുകളിലും പതിനായിരത്തോളം സ്ത്രീകളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി തുടക്കത്തില്‍ നടപ്പിലാകുന്നത്. 2022 മാര്‍ച്ച്‌ 31നകം പദ്ധതി പൂര്‍ത്തികരിക്കും.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group