Home Featured ഇനിമുതൽ കേരളത്തിൽ ഇരുചക്ര വാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ശിക്ഷാര്‍ഹം.

ഇനിമുതൽ കേരളത്തിൽ ഇരുചക്ര വാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ശിക്ഷാര്‍ഹം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ശിക്ഷാര്‍ഹം. വാഹനം ഓടിക്കുന്നയാള്‍ക്കും പിന്നിലിരിക്കുന്നവര്‍ക്കും നിയമം ബാധകമാണ്. ഇരുചക്ര വാഹനങ്ങളില്‍ കുട ചൂടി യാത്ര ചെയ്യുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് നടപടി. ഗതാഗത കമ്മീഷണര്‍ എം.ആര്‍. അജിത് കുമാര്‍ ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കി.

നേരത്തെയും ഇത്തരം യാത്രകള്‍ നിയമവിരുദ്ധമായിരുന്നെങ്കിലും കര്‍ശനമായിരുന്നില്ല. മോട്ടോര്‍ വെഹിക്കിള്‍ ആക്‌ട് 177 പ്രകാരമായിരിക്കും നടപടികള്‍. 1000 മുതല്‍ 5000 രൂപ വരെ ലഭിക്കാവുന്ന കുറ്റമാണിതെന്നാണ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ പിഴ സംബന്ധിച്ച്‌ കൃത്യമായൊരു നിര്‍ദേശം പുതിയ ഉത്തരവില്‍ പറയുന്നില്ല.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group