Home Featured മണിക്കൂറുകളോളം തടസ്സം നേരിട്ടതില്‍ മാപ്പ്; ഫേസ്ബുക്ക്, വാട്‌സ്‌ആപ്പ്, ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തിക്കാതിരുന്നതില്‍ ക്ഷമാപണവുമായി സക്കര്‍ ബര്‍ഗ്‌

മണിക്കൂറുകളോളം തടസ്സം നേരിട്ടതില്‍ മാപ്പ്; ഫേസ്ബുക്ക്, വാട്‌സ്‌ആപ്പ്, ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തിക്കാതിരുന്നതില്‍ ക്ഷമാപണവുമായി സക്കര്‍ ബര്‍ഗ്‌

വാഷിങ്ടണ്‍ : ഫേസ്ബുക്ക്, വാട്‌സ്‌ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവ മണിക്കൂറുകളോളം പ്രവര്‍ത്തിക്കാതിരുന്നില്‍ ഉപയോക്താക്കളോട് മാപ്പ് പറഞ്ഞ് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഏറെ നേരം വാട്‌സ്‌ആപ്പ് ഉപയോഗിക്കാന്‍ സാധിക്കാതിരുന്ന എല്ലാവരോടുപം മാപ്പ് ചോദിക്കുന്നതായി വാട്‌സ്‌ആപ്പും അറിയിച്ചു.

മണിക്കൂറുകളോളം ഫേസ്ബുക്ക് ഉപയോഗിക്കാന്‍ സാധിക്കാതെ തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു. പ്രീയപ്പെട്ടവരോട് നിരന്തരം ബന്ധം പുലര്‍ത്താന്‍ സാധിക്കാതെ വന്നതില്‍ ദുഃഖമുണ്ട്. പ്രീയപ്പെട്ടവരുമായി ആശയ വിനിമയം നടത്താന്‍ ഞങ്ങളുടെ സേവനങ്ങളെ നിങ്ങള്‍ എത്രത്തോളം ആശ്രയിക്കുന്നെന്ന കാര്യം അറിയാവുന്നതാണ്. പ്രവര്‍ത്തനം തടസപ്പെട്ടതിന് മാപ്പെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സക്കര്‍ബര്‍ഗ് അറിയിച്ചു.

തിങ്കളാഴ്ച ഇന്ത്യന്‍ സമയം 9.15 മുതലാണ് സോഷ്യല്‍ മീഡിയകളായ ഇന്‍സ്റ്റഗ്രാമും, വാട്‌സ്‌ആപ്പും ഫേസ്ബുക്കും പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നത്. തുടര്‍ന്ന് പത്തുമണിയോടെ മൂന്നുസ്ഥാപനങ്ങളും അവരവരുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ക്ഷമാപണം നടത്തുകയും കേടുപാട് തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും അറിയിച്ചു.

പ്രവര്‍ത്തിക്കാതിരുന്നതിന് പിന്നാലെ അര്‍ധരാത്രിയോടെ ഫേയ്സ്ബുക്കിന്റെ ഓഹരിമൂല്യം 5.5-ലേറെ ഇടിയുകയും ചെയ്തു. ഇന്ത്യയുള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളില്‍ സര്‍വീസ് മുടങ്ങിയിട്ടുണ്ട്. പുതിയ സന്ദേശങ്ങള്‍ സ്വീകരിക്കുന്നതിലും സന്ദേശങ്ങള്‍ പുറത്തേക്ക് അയയ്ക്കുന്നതിലും തടസ്സമുണ്ടായി. ഫേസ്ബുക്ക് രാത്രിവൈകി ഉപയോഗിക്കാന്‍ ശ്രമിക്കുമ്ബോള്‍ ‘സോറി സംതിങ് വെന്റ് റോങ്’ എന്ന സന്ദേശമാണ് എഴുതിക്കാണിച്ചിരുന്നത്. ആദ്യമായാണ് ഈ മൂന്ന് സാമൂഹിക മാധ്യമങ്ങളും ഒരേസമയം ഇത്രയേറെ നേരം പ്രവര്‍ത്തനം മുടങ്ങുന്നത്.

ഫേസ്ബുക്കിന്റെ സുരക്ഷാവീഴ്ചകള്‍ വെളിപ്പെടുത്തി വിസില്‍ ബ്ലോവര്‍ പദവിയില്‍ മുമ്ബ് ജോലിചെയ്തിരുന്ന ഫ്രാന്‍സെസ് ഹോജന്‍ അമേരിക്കന്‍ ചാനലായ സിബിഎസിന് അഭിമുഖം നല്‍കി മണിക്കൂറുകള്‍ക്കകമാണ് ഈ സര്‍വീസ് തടസ്സപ്പെടല്‍. അതിനിടെ തകരാര്‍ കൂടുതല്‍ മേഖലകളിലേക്ക് ബാധിച്ചു. ഗൂഗിളും ആമസോണും അടക്കമുള്ളവയെ ബാധിച്ചെന്നാണ് റിപ്പോര്‍ട്ടുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group