ബെംഗളൂരു : ഡെലിവറി ബോയ്സിന്റെ വേഷത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ ഏഴ് പേര്‍ അറസ്റ്റില്‍ . 137 കിലോഗ്രാം കഞ്ചാവും ഇവരില്‍ നിന്ന് കണ്ടെടുത്തതായി നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ പറഞ്ഞു.പേപ്പര്‍ പാക്കറ്റുകളില്‍ പൊതിഞ്ഞ രീതിയിലാണ് കഞ്ചാവ് കണ്ടെത്തിയത് .
മയക്കുമരുന്ന് പോയി വാങ്ങുന്നതിനുപകരം, പ്രവര്‍ത്തനരഹിതമായ കടകളുടേയോ മറ്റ് ബിസിനസ്സ് സ്ഥാപനങ്ങളുടേയോ വിലാസം നല്‍കി ബുക്ക് ചെയ്യുകയായിരുന്നു പതിവ്. ഇത്തരത്തില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നതായിരുന്നു സംഘത്തിന്റെ ജോലി.
മയക്കുമരുന്ന് ചില്ലറ പായ്‌ക്കിംഗിനായി ഉപയോഗിക്കുന്ന പാക്കിംഗ് സാമഗ്രികള്‍ എന്നിവയും 4.81 ലക്ഷം രൂപയും ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് കണ്ടെത്തി . രണ്ട് ദിവസം മുന്‍പ് സംഘവുമായി ബന്ധപ്പെട്ട നാല് പേരെ ഹൈദരാബാദില്‍ നിന്ന് പിടികൂടിയിരുന്നു