ബെംഗളൂരു: കർണാടകയിലെ എൻജിനീയറിങ് കോഴ്സുകളിൽ ഈ അധ്യയന വർഷം ഫീസ് വർധന ഏർപ്പെടുത്തില്ലെന്നു സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ അടുത്ത തവണ മുതൽ ഓരോ അധ്യയന വർഷവും 10% വീതം വർധനയുണ്ടാകും. സ്വകാര്യ എൻജിനീയറിങ് കോളജ് പ്രതിനിധികളുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത്ഥ നാരായണ നടത്തിയ ചർച്ചയിലാണ് തീരുമാനം.
“മിസല്ലേനിയസ്’ ഫീസ് എന്ന പേരിൽ കോളജുകൾ അമിത തുക ഈടാക്കുന്നുവെന്ന രക്ഷി താക്കളുടെ പരാതിക്കും പരിഹാരമായി. ഈ വർഷം മുതൽ പരമാവധി 20,000 രൂപയാക്കി ഫീസ് നിജപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം വരെ 70,000 രൂപ വരെ പല കോളജുകളും മിസല്ലേനിയസ് ഫീസ് ഏർപ്പെടുത്തിയതായി പരാതികൾ ലഭിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സ്വകാര്യ കോളജ് മാനേജ്മെന്റുകൾ ഈ വർഷം 25, 30% ഫീസ് വർധന ആവശ്യപ്പെട്ടി രുന്നു. ഇതിനു മുൻപു 2018ലാണ് എൻജിനീയറിങ് കോഴ്സുകളിൽ ഫീസ് വർധിപ്പിച്ചത്. എന്നാൽ അടുത്ത വർഷം മുതൽ ഫീസ് വർധന അനുവദിക്കാമെന്നു മന്ത്രി ഉറപ്പു നൽകുകയായിരുന്നു.
ഇത്തവണ ഫീസ് ഉയർത്തേണ്ടെന്നു മാനേജ്മെന്റുകൾ സംയുക്തമായാണ് തീരുമാനമെടുത്തതെന്നു കർണാടക അൺഎയ്ഡഡ് പ്രൈവറ്റ് എൻജിനീയറിങ് കോളജസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
സ്വകാര്യ എൻജിനീയറിങ് കോളജിലെ സർക്കാർ കോട്ടയിൽ 58,800- 65,000 രൂപയും കോമെഡ്കെ വഴിയുള്ള മാനേജ്മെന്റ് കോട്ടയിൽ 1.43-2.01 ലക്ഷം രൂപയു മാണ് നിലവിലെ ഫീസ്. സർക്കാർ(45%), കോമെഡ്കെ(30%), എൻ ആർഐ(25%) എന്നിങ്ങനെയാ ണ് സീറ്റ് ഷെയറിങ്