Home covid19 രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും 20,000ല്‍ താഴെ

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും 20,000ല്‍ താഴെ

by കൊസ്‌തേപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും 20,000ല്‍ താഴെയെന്ന് റിപ്പോര്‍ട്ട്. 18,870 പേര്‍ക്കാണ് ബുധനാഴ്ച രോഗബാധ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 18,795ഉം കേസുകളുമാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച ഇത് 26,041 ആയിരുന്നു.

രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും 2,82,520 ആയി കുറഞ്ഞിട്ടുണ്ട്. 194 ദിവസത്തിനിടെയാണ് കുറവ് രേഖപ്പെടുത്തിയത്. നേരത്തെ 3,37,16,451 ആയിരുന്നു രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം. ആകെ മരണസംഖ്യ 4,47,751 ആണ്. ഇതില്‍ 378 പേര്‍ 24 മണിക്കൂറിനിടെ മരിച്ചവരാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

മൊത്തം രോഗബാധിതരുടെ എണ്ണം 0.84 ശതമാനമായി കുറിഞ്ഞിട്ടുണ്ട്. 2020 മാര്‍ച്ചിന് ശേഷം ആദ്യമായാണ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നത്. കോവിഡില്‍ നിന്ന് മുക്തരായവര്‍ 97.83 ശതമാനമാണ്. 24 മണിക്കൂറിനിടെ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം 9,686 ആയി കുറഞ്ഞിട്ടുണ്ട്.

2020 ആഗസ്റ്റ് ഏഴിനാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നത്. ആഗസ്റ്റ് 23 ഇത് 30 ലക്ഷമായും സെപ്റ്റംബര്‍ അഞ്ചിന് 40 ലക്ഷമായും സെപ്റ്റംബര്‍ 16ന് 50 ലക്ഷമായും സെപ്റ്റബര്‍ 28ന് 60 ലക്ഷമായും ഒക്ടോബര്‍ 11ന് 70 ലക്ഷമായും ഒക്ടോബര്‍ 29ന് 80 ലക്ഷമായും നവംബര്‍ 20ന് 90 ലക്ഷമായും ഉയര്‍ന്നു.

ഡിസംബര്‍ 19ന് രോഗബാധിതര്‍ ഒരു കോടി കടന്നു. 2021 മെയ് നാലിന് രണ്ട് കോടിയിലും ജൂണ്‍ 23ന് മൂന്നു കോടിയിലും കോവിഡ് രോഗികളെത്തി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group