
ബെംഗളുരു • ഒക്ടോബറിലോ,നവംബറിലോ കർണാടകയിൽ കോവിഡ് മൂന്നാംതരംഗം ഉണ്ടായേക്കുമെന്ന് സർക്കാരിനു സാങ്കേതിക ഉപദേശക സമിതിയുടെ മുന്നറിയിപ്പ്.വരും മാസങ്ങളിലെ ഉത്സവങ്ങൾ കൂടി മുന്നിൽ കണ്ട് ശക്തമായ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്.കോവിഡ് വ്യാപനം നിലവിൽ വരുതിയിലാണ്. ഉത്സവങ്ങളിലും രാഷ്ട്രീയ റാലികളിലും പങ്കെടുക്കുന്ന ജനം സുരക്ഷാമാനദണ്ഡങ്ങൾ മറന്നാൽ, കാര്യങ്ങൾ വീണ്ടും കൈവിട്ടു പോകും.കാലവർഷമായതിനാൽ ശ്വാസകോശത്തെയും മറ്റും ബാധി ക്കുന്ന രോഗങ്ങൾ പടർന്നുപിടി ക്കാനുള്ള സാധ്യത സെപ്റ്റംബറിൽ കൂടുതലാണ്.
കോവിഡ് കുത്തിവയ്‌പെടുക്കുന്നവരിൽ പോലും ഡെൽറ്റ വകഭേദം പടരുന്നുണ്ട്. ഇവ ക്ലസ്റ്ററുകളായി വ്യാപിക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ടെന്നും സമിതി മുന്നറിയിപ്പു നൽകി.