കൊച്ചി: ജോണ്‍ ഹോനായ് എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ മലയാള സിനിമാ പ്രക്ഷകര്‍ക്ക് പ്രിയങ്കരനായ നടന്‍ റിസബാവ (54) അന്തരിച്ചു. കൊച്ചിയിലെ സ്വകാരആ ആശുപത്രിയിലായിരുന്നു അന്ത്യം. നാല് ദിവസമായി വെന്‍റിലേറ്ററില്‍ കഴിയുകയായിരുന്നു.
എറണാകുളം തോപ്പുംപടി സ്വദേശിയായ റിസബാവ നാടകങ്ങളിലൂടെയാണ് കലാജീവിതം ആരംഭിച്ചത്. ചലച്ചിത്ര അഭിനേതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ പേരെടുത്തു. 1984ല്‍ ‘വിഷുപ്പക്ഷി’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല. പിന്നീട് 1990ല്‍ റിലീസായ ‘ഡോക്ടര്‍ പശുപതി’ എന്ന സിനിമയില്‍ പാര്‍വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 1990ല്‍ തന്നെ സിദ്ധീഖ്-ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന സിനിമയിലെ വില്ലന്‍ വേഷമായ ജോണ്‍ ഹോനായിയിലൂടെ ആണ്.
പിന്നീട് നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. വിവിധ ചാനലുകളിലെ ടെലിവിഷന്‍ പരമ്ബരകളിലും സജീവമായിരുന്നു. ഇതുവരെ 150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ‘കര്‍മ്മയോഗി’ എന്ന സിനിമയുടെ ഡബ്ബിങിന് 2011ല്‍ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിരുന്നു.
