ബംഗളൂരുവിലെ ആര്‍മി സര്‍വീസ് കോര്‍ (സൗത്ത്)- രണ്ട് എടിസിയില്‍ 400 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധയിടങ്ങളിലായാണ് നിയമനം. പുരുഷന്മാര്ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ സാധിക്കുക.
എഎസ്സി സെന്റര്‍ (നോര്‍ത്ത്):സിവിലിയന്‍ മോട്ടോര്‍ ഡ്രൈവര്‍- 115
യോഗ്യത: പത്താംക്ലാസ് പാസ് അല്ലെങ്കില്‍ തത്തുല്യം. ഹെവി ആന്‍ഡ് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും മോട്ടോര്‍ മെക്കാനിസത്തില്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം.
ക്ലീനര്‍- 67
യോഗ്യത: പത്താംക്ലാസ് പാസ് അല്ലെങ്കില്‍ തത്തുല്യം. ബന്ധപ്പെട്ട ട്രേഡില്‍ അറിവുണ്ടായിരിക്കണം.
കുക്ക്- 15
യോഗ്യത: മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തതുല്യം. ഇന്ത്യന്‍ കുക്കിംഗില്‍ പരിജ്ഞാനമുണ്ടായിരിക്കണം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
സിവിലിയന്‍ കാറ്ററിംഗ് ഇന്‍സ്ട്രക്ടര്‍- മൂന്ന്
യോഗ്യത: പത്താംക്ലാസ് പാസ് അല്ലെങ്കില്‍ തത്തുല്യം. കാറ്ററിംഗില്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
എഎസ്സി സെന്റര്‍ (സൗത്ത്)
ലേബര്‍- 193
യോഗ്യത: മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യം. ബന്ധപ്പെട്ട ട്രേഡില്‍ അറിവുണ്ടായിരിക്കണം.
എംടിഎസ് (സഫായ് വാല): ഏഴ്.
യോഗ്യത: മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യം. ബന്ധപ്പെട്ട ട്രേഡില്‍ അറിവുണ്ടായിരിക്കണം.
പ്രായം: 18- 25 വയസ്. എസ്സി/ എസ്ടി വിഭാഗത്തിന് അഞ്ചും ഒബിസി വിഭാഗത്തിന് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ വയസിളവ് ഉണ്ടായിരിക്കും.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും സ്കില്‍/ ഫിസിക്കല്‍/ പ്രാക്ടിക്കല്‍/ ടൈപ്പിംഗ് ടെസ്റ്റിലൂടെയുമാണ് തെരഞ്ഞെടുപ്പ്.
പരീക്ഷയില്‍ 100 ചോദ്യങ്ങളുണ്ടാവും. 100 മാര്‍ക്കിനാണ് പരീക്ഷ.
അപേക്ഷിക്കേണ്ട വിധം: www.employmentnews.gov.in, www.indianarmy.nic.in എന്നീ വെബ്സൈറ്റുകളില്‍ അപേക്ഷ ഫോമിന്റെ മാതൃക ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകള്‍ താഴെക്കാണുന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 16 ന് മുമ്പായി അയയ്ക്കുക. അപേക്ഷാ ഫോമിന്റെ പുറത്ത് Application For the post of…… എന്ന് രേഖപ്പെടുത്തണം.
വിലാസം: The Presiding Officer, Civilian Direct Recruitment Board, CHQ,, ASC Centre (South) 2 ATC, Agaram Post Banglore-07 എന്ന വിലാസത്തിലേക്ക് ലേബര്‍, എംടിഎസ് (സഫായ് വാല) എന്നിവയുടെ അപേക്ഷകളും, The Presiding Officer, Civilian Direct Recruitment Board, CHQ, ASC Centre (North) 1 ATC, Agaram Post Banglore-07 എന്ന വിലാസത്തിലേക്ക് മറ്റു തസ്തികകളുടെ അപേക്ഷയും അയയ്ക്കുക.