Home Featured ട്രെയിൻ വൈകിയാൽ യാത്രക്കാരന് റെയിൽവേ നഷ്ടപരിഹാരം നൽകണം; സുപ്രീംകോടതി ഉത്തരവ്

ട്രെയിൻ വൈകിയാൽ യാത്രക്കാരന് റെയിൽവേ നഷ്ടപരിഹാരം നൽകണം; സുപ്രീംകോടതി ഉത്തരവ്

by മൈത്രേയൻ

ദില്ലി: ഇന്ത്യന്‍ റെയില്‍വെയില്‍ യാത്ര ചെയ്യുന്നവരുടെ ഏറ്റവും വലിയ പരാതിയാണ് ട്രെയിനുകളുടെ വൈകി ഓട്ടം.

യാത്രക്കാരെ വലിയ രീതിയില്‍ ഇത് ബാധിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ നിര്‍ണായകമായ ഒരു ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ട്രെയിനുകള്‍ ആകാരണമായി വൈകി ഓടിയാല്‍ റെയില്‍വെ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവാണ് ഇപ്പോള്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

ട്രെയിനുകള്‍ ഓടുന്നതിന് ഇന്ത്യന്‍ റെയില്‍വേയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിക്കുകയും അത്തരമൊരു സംഭവം കാരണം വിമാനം നഷ്ടപ്പെട്ട ഒരാള്‍ക്ക് 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഒരു ട്രെയിന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ റെയില്‍വേ പരാജയപ്പെട്ടാല്‍, യാത്രക്കാര്‍ ഉപഭോക്തൃ ഫോറം വഴി പരാതി നല്‍കിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് ജസ്റ്റിസുമാരായ എംആര്‍ ഷാ, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു.

ട്രെയിന്‍ വൈകി ഓടിയതിനെ തുടര്‍ന്ന് നേരത്തെ ജില്ല ഉപഭോക്തൃ ഫോറം റെയില്‍വെയുടെ സേവനത്തിലെ പോരായാമയായി ഇതിനെ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് അസംതൃപ്തനായ യാത്രക്കാരന് 25,000 രൂപ നഷ്ടപരിഹാരമായും 5000 രൂപ വീതം അവര്‍ നേരിട്ട മാനസിക ക്ലേശത്തിന് പരിഹാരമായും അതിന് പുറമെ വ്യവഹാര ചെലവും ഒരു മാസത്തിനുള്ളില്‍ നല്‍കണമെന്നായിരുന്നു തര്‍ക്ക പരഹിഹാര സമിതി നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വെയോട് ആവശ്യപ്പെട്ടത്.

എന്നാല്‍ ഈ നടപടിക്കെതിരെ റെയില്‍വെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനം കേള്‍ക്കേണ്ടി വന്നത്. ഇക്കാര്യത്തില്‍ റെയില്‍വെ നല്‍കിയ വിശദീകരണം ഇങ്ങനെയായിരുന്നു, ട്രെയിന്‍ വൈകി ഓടുന്നത് റെയില്‍വെയുടെ സേവനത്തില്‍ ഉണ്ടാകുന്ന വീഴ്ച അല്ലെന്നായിരുന്നു അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചത്.

മത്സരത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും നാളുകളാണിത്. പൊതുഗതാഗതത്തെ അതിജീവിക്കുകയും സ്വകാര്യ കളിക്കാരുമായി മത്സരിക്കുകയും ചെയ്യണമെങ്കില്‍, അവര്‍ സിസ്റ്റവും അവരുടെ പ്രവര്‍ത്തന സംസ്‌കാരവും മെച്ചപ്പെടുത്തേണ്ടതുണ്ട്. പൗരന്/യാത്രക്കാരന് അധികാരികളുടെ/ഭരണകൂടത്തിന്റെ കാരുണ്യത്തില്‍ ആകാന്‍ കഴിയില്ല. ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കോടതി വ്യക്തമാക്കി.

പരാതിക്കാരനായ സഞ്ജയ് ശുക്ലയും കുടുംബവും 2016 ജൂണ്‍ 11 ന് രാവിലെ 8.10 ന് ജമ്മുവില്‍ എത്തേണ്ട ട്രെയിന്‍ കഴിഞ്ഞ് ഉച്ചയ്ക്ക് 12 ന് ആണ് എത്തിയത്. ഇതേ തുടര്‍ന്ന് ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെടേണ്ട വിമാനം നഷ്ടപ്പെട്ടു.

ഫ്‌ലൈറ്റ് നഷ്ടപ്പെട്ടതോടെ, ശുക്ലയ്ക്ക് ടാക്‌സിയില്‍ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് 15,000 രൂപ ചിലവഴിച്ച്‌ യാത്ര ചെയ്യേണ്ടിവന്നു. താമസ ചലെവിനായി 10,000 രൂപയും ചെലവായി. ഇതേ തുടര്‍ന്നാണ് നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group