ബംഗളൂരു: മൈസൂരു കൂട്ടമാനഭംഗ കേസില്‍ അറസ്റ്റിലായ പ്രതികളെ കര്‍ണാടക പൊലീസ് നുണ പരിശോധനക്ക് വിധേയമാക്കും.
പ്രമാദമായ കേസില്‍ ഇരയുടെ മൊഴി ഇതുവരെ ലഭിച്ചിട്ടില്ലെന്നതിനാല്‍ സാേങ്കതിക വിദ്യയുടെ സഹായത്തോടെ ശാസ്ത്രീയ തെളിവു േശഖരിക്കുകയാണ് അന്വേഷണ സംഘത്തിെന്റ ലക്ഷ്യം. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്ബായി ബ്രെയിന്‍ മാപ്പിങ്, ശബ്ദ വിശകലനം എന്നിവയടക്കമുള്ള പരമാവധി സാധ്യതകള്‍ ഇതിനായി പ്രയോജനപ്പെടുത്തും.
പീഡനത്തിനിരയായ മൈസൂര്‍ സര്‍വകലാശാല വിദ്യാര്‍ഥിനിയെ രക്ഷിതാക്കള്‍ ഹെലികോപ്ടറില്‍ മുംബൈയിലേക്ക് മാറ്റിയിരുന്നു. ഇവരുടെ മൊബൈല്‍ േഫാണുകള്‍ ഇപ്പോള്‍ സ്വിച്ച് ഒാഫ് ആണെന്നും അന്വേഷണ സംഘത്തോട് പ്രതികരിക്കുന്നില്ലെന്നും പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ആഗസ്റ്റ് 24ന് നടന്ന സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പ്രതിയടക്കം ആറു പേര്‍ ഇതുവരെ അറസ്റ്റിലായി. ഒളിവിലുള്ള മറ്റൊരു പ്രതിക്കായി എസ്.െഎ.ടി അന്വേഷണം തുടരുകയാണ്. സംഭവസ്ഥലം ബുധനാഴ്ച പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ സന്ദര്‍ശിച്ചു