Home തിരഞ്ഞെടുത്ത വാർത്തകൾ ടൈഗര്‍ ഷറോഫിന് നേരെയുണ്ടായ വെടിവെയ്പ്പ്, തോക്ക് വാങ്ങി യുവതികളെ ഏല്‍പ്പിച്ചത് 2 യുവാക്കള്‍; നാല് പേര്‍ കൂടി പിടിയില്‍

ടൈഗര്‍ ഷറോഫിന് നേരെയുണ്ടായ വെടിവെയ്പ്പ്, തോക്ക് വാങ്ങി യുവതികളെ ഏല്‍പ്പിച്ചത് 2 യുവാക്കള്‍; നാല് പേര്‍ കൂടി പിടിയില്‍

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷറോഫിന് നേരെ ഉണ്ടായ വെടിവെയ്പ്പില്‍ നാല് പേർ കൂടി പിടിയില്‍. പ്രതികള്‍ക്ക് ആയുധം എത്തിച്ചു നല്‍കിയ രണ്ട് യുവതികള്‍ ഉള്‍പ്പെടെയാണ് പിടിയിലായത്.ഡല്‍ഹി പൊലീസിന്‍റെ സ്പെഷ്യല്‍ സെല്‍ പിടികൂടിയ പ്രതികളെ മുംബൈ പൊലീസിന് കൈമാറി. കുനാല്‍ (21), സുമിത്ത് (19), രാധ (23), ബബിത (23) എന്നിവരാണ് ഡല്‍ഹിയില്‍ നിന്നും ഹരിയാനയില്‍ നിന്നുമായി പിടിയിലായത്. കുനാലും സുമിത്തും അമൃത്സറില്‍ നിന്ന് തോക്ക് വാങ്ങി യുവതികളെ ഏല്‍പ്പിച്ചു. യുവതികള്‍ മുംബൈയിലെ ദാദറില്‍ വച്ചാണ് തോക്ക് കൈമാറിയത്. പ്രതികള്‍ ബോളിവുഡിലെ ഒരു ഉന്നതനെ ലക്ഷ്യം വെച്ചതായും പൊലീസ് പറയുന്നു.ടൈഗർ ഷറോഫിന് നേരെയുണ്ടായ വെടിവയ്പ് കേസില്‍ മുഖ്യപ്രതി അറസ്റ്റിലായിരുന്നു.

വാടക കൊലയാളികളെ ഏർപ്പെടുത്തിയ സമീറാണ് ഹരിയാനയില്‍ പിടിയിലായത്. ഇതിനിടെ രാജസ്ഥാനില്‍ പിടിയിലായ മൂന്ന് പ്രതികളുമായി ക്രൈം ബ്രാഞ്ച് സംഘം മുംബൈയിലേക്ക് തിരിച്ചു. ടൈഗർ ഷറോഫിനെ വധിക്കാൻ വാടക കൊലയാളികളെ ഏർപ്പാടാക്കിയ സമീറാണ് ഹരിയാന പൊലീസിന്‍റെ പിടിയിലായത്. ലോറൻസ് ബിഷ്ണോയി സംഘാംഗമായ അനില്‍ പണ്ഡിറ്റിന്റെ നിർദേശ പ്രകാരം സമീറാണ് ആക്രമണത്തിന് ആസൂത്രണം ചെയ്തത്.അമൃത്സറില്‍ ഒരു വ്യാപാരിയെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളായ റൈഹാനെയും ഫൂല്‍സിങിനെയും ആക്രമണത്തിനായി തെരഞ്ഞെടുത്തു. 35000 രൂപയും വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്തു. ഇരുവരും മുംബൈയിലെത്തിയ ശേഷം ഓണ്‍ലൈൻ ടാക്സി ഡ്രൈവറായ റിതികിനെയും സംഘത്തില്‍ ചേർത്തു. മൂവർ സംഘം അനില്‍ പണ്ഡിറ്റ് യുഎസില്‍ നിന്നയച്ച പണം ഒരു കടയില്‍ നിന്നും കൈപ്പറ്റി. തോക്കുകള്‍ മുംബൈയിലെ ഒരു കുപ്പത്തൊട്ടിയിലുണ്ടെന്ന് സമീർ പ്രതികളെ അറിയിച്ചു. പത്ത് ദിവസത്തോളം ടൈഗർ ഷ്റോഫിനെ പിന്തുടർന്ന ശേഷം ഞായറാഴ്ച്ച രാത്രി ആക്രമണം.

You may also like

error: Content is protected !!
Join Our WhatsApp Group