ചെന്നൈ: നടന് മമ്മൂട്ടിയുടെ ഭൂമി ഇടപാട് കേസില്‍ നിലപാട് തേടി തമിഴ്നാട് സര്‍ക്കാറിന് മദ്രാസ് ഹൈകോടതി നോട്ടിസ്.
മമ്മൂട്ടി, മകന് ദുല്‍ഖര്‍ സല്മാന് എന്നിവരുടെ ഉടമസ്ഥതയിലുള്ള ചെന്നൈ ചെങ്കല്‍പേട്ട് കരുങ്കുഴി ഗ്രാമത്തിലെ 40 ഏക്കര്‍ ഭൂമി സംരക്ഷിതവനഭാഗമാണെന്നു പറഞ്ഞ് 2021 മാര്‍ച്ചില്‍ തമിഴ്നാട് ലാന്‍ഡ് അഡ്മിനിസ്ട്രേഷന് കമീഷന് (എല്‍.എ.സി) നടപടി സ്വീകരിച്ചിരുന്നു.
ഇതിനെതിരെ മമ്മൂട്ടി മദ്രാസ് ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച കോടതി വിഷയത്തില്‍ കടുത്ത നടപടികളുമായി മുന്നോട്ടുപോകരുതെന്ന് ഉത്തരവിട്ടു. തമിഴ്നാട് സര്‍ക്കാറിെന്റ വിശദീകരണമാരാഞ്ഞ കോടതി കേസ് സെപ്റ്റംബര്‍ 27ലേക്ക് മാറ്റി.
മഴയെ തുടർന്ന് ഉത്തരാഖണ്ഡില്‍ വ്യാപക നാശനഷ്ടങ്ങള്‍