കോഴിക്കോട്: പന്നിയങ്കരയില്‍ വില്‍പ്പനയ്ക്കായി എത്തിച്ച 168 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ പ്രധാന പ്രതികള്‍ അറസ്റ്റില്‍.തൃശൂര്‍ ആറ്റൂര്‍ പറപ്പുറം സ്വദേശി പനലാപ്പില് വീട്ടില്‍ മുഹമ്മദ് ഫൈസല്‍ (35), കൊല്ലം കോട്ടുക്കല്‍ മഞ്ഞപ്പാറ സ്വദേശി സാഹില്‍ (29) എന്നിവരെയാണ് ബെംഗളൂരുവില്‍ നിന്ന് പൊലീസ് പിടികൂടിയത്.വില്‍പ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി ഒളവണ്ണ സ്വദേശി കെ.സി. നവാസിനെ പിടികൂടിയതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ലഹരിമരുന്ന് എത്തിച്ചുനല്‍കിയവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. മുഹമ്മദ് ഫൈസലും സാഹിലുമാണ് തനിക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കുന്നതെന്ന് നവാസ് മൊഴി നല്‍കിയിരുന്നു.തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ബെംഗളൂരുവിലുണ്ടെന്ന് കണ്ടെത്തി. ഇതിനു പിന്നാലെ ബെംഗളൂരുവിലെത്തിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.പ്രതികളുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിച്ചുവരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.