ഡല്‍ഹി: റിലയന്‍സ് ലൈഫ് സയന്‍സസിന് കൊവിഡ് വാക്സീന്‍ പരീക്ഷണം നടത്താന്‍ വിദഗ്ധ സമിതിയുടെ അംഗീകാരം. വാക്സീന്‍റെ ആദ്യഘട്ട പരീക്ഷണത്തിനാണ് വിദഗ്ധ സമിതി അനുമതി നല്‍കിയത്.
*”എന്റെ ജില്ല” ആപ്പ്, കേരള സർക്കാർ ഓഫീസുകളുടെ പ്രവർത്തനങ്ങൾക്ക് റേറ്റിങ് നൽകാം ഈ ആപ്പിലൂടെ*
ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കൂടി അനുമതി ലഭിച്ചാല്‍ കമ്ബനിക്ക് പരീക്ഷണം ആരംഭിക്കാനാകും. രണ്ട് ഡോസുള്ള പ്രോട്ടീന്‍ അധിഷഠിത വാക്സീനാണ് റിലയന്‍സ് ലൈഫ് സയന്‍സസ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി അടക്കമുള്ള പത്ത് സ്ഥലങ്ങളിലാകും വാക്സീന്‍ പരീക്ഷണം നടക്കുക.