Home ചെന്നൈ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ, ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗത്തിനിടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ, ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗത്തിനിടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി

by ടാർസ്യുസ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി കേരള മുഖ്യമന്ത്രി വി ഡി സതീശൻ. ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന ദക്ഷിണ മേഖലാ കൗണ്‍സിലിന്റെ 31 -ാം യോഗത്തിന് മുന്നോടിയായാണ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണവും വിവിധ വികസന വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചർച്ചയായി. മുഖ്യമന്ത്രി വി ഡി സതീശനൊപ്പം വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ മഹാബലിപുരത്ത് രാവിലെ 10 മണി മുതലാണ് ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗം ആരംഭിച്ചത്.

കേരളത്തിന് പുറമെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും മുഖ്യമന്ത്രിമാരും മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്.കർണാടക-തമിഴ്നാട് ചർച്ച നടക്കുമോ?മേഖലാ കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിർത്തി തർക്കങ്ങളും നദീജല പ്രശ്നങ്ങളും പ്രധാന ചർച്ചാവിഷയമാകും. പ്രത്യേകിച്ച്‌, തമിഴ്നാടും കർണാടകയും തമ്മില്‍ നിലനില്‍ക്കുന്ന കാവേരി തർക്കത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മില്‍ പ്രത്യേക ചർച്ചകള്‍ നടത്തുമോ എന്നതില്‍ വലിയ ആകാംക്ഷ നിലനില്‍ക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group