ബെംഗളൂരു : മണപ്പുറം ഫിനാൻസിന്റെ ബ്രാഞ്ച് മാനേജർ ഉൾപ്പെടെ നാല് പേർക്കെതിരെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി ആരോപണം .ഈ വർഷം ജൂലൈ 22-നും ആഗസ്റ്റ് 14-നും ഇടയിൽ 1.65 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി മണപ്പുറം ഫിനാൻസിന്റെ റീജണൽ മാനേജർ നരേഷ് ലിംഗംപേത്ത് ബസവേശ്വര നഗർ പോലീസിൽ പരാതി നൽകി, വഞ്ചനയും ക്രിമിനൽ കുറ്റവും വിശ്വാസ ലംഘനവും ഉൾപ്പെടെ ഏഴ് കേസുകൾ നൽകിയിരിക്കുന്നത് .ബ്രാഞ്ച് മാനേജർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, ഒരു മുതിർന്ന ജീവനക്കാരൻ, രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
ബെംഗളൂരുവിലെയും സമീപ ജില്ലകളിലെയും തന്റെ സ്ഥാപനത്തിന്റെ 60 ഓളം പ്രദേശത്തെ മാനേജർ താനാണെന്ന് ലിംഗംപേത്ത് പോലീസിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. ഒരു ഏരിയ മാനേജർക്ക് 10 സ്ഥലങ്ങൾ മാത്രമേയുള്ളൂ.
മഞ്ജുനാഥനഗർ പൊരുത്തക്കേടുകളിലൊന്നിൽ ബ്രാഞ്ചിലെ ഒരു അക്കൗണ്ടിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നാണ് ക്രമക്കേടുകൾ പുറത്തു വന്നത് . അവിടെ ബ്രാഞ്ച് മാനേജർ വീരണ്ണ (25), അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ നവീൻ എസ് (24) എന്നിവർ ജീവനക്കാരനായ സന്ദീപ് ജെ (30), സന്ദീപിന്റെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുമായി ഒത്തുകളിച്ചതായി കണ്ടെത്തി. സന്ദീപ് തെന്റെ സുഹൃത് രമേശിനെ അമ്മാവനായും, അദ്ദേഹത്തിന്റെ മറ്റൊരു സുഹൃത്തായ ഗിരീഷിനേയും, അമ്മാവന്റെ ഭാര്യ സംഗീതയേയും, സ്വന്തം അമ്മ ഭാഗ്യയേയും ജൂലൈ 27 ന് ഓഫീസിൽ പരിചയപെടുത്തുകയും , രമേശിന്റെ കയ്യിൽ മൂന്ന് കിലോ സ്വർണമുണ്ടെന്ന് കാണിച്ചു ,യാതൊരു ഈടുമില്ലാതെ ഏകദേശം 73 ലക്ഷം വായ്പ അനുവദിച്ചു. പിന്നീട് ഇതേ സ്വർണ്ണാഭരണങ്ങൾ പണയം വയ്ക്കുകയും 88 ലക്ഷം രൂപ സ്ഥാപനത്തിൽ നിന്ന് എടുക്കുകയും ചെയ്തു. ഓഡിറ്റിംഗിനിടെ, ധനകാര്യ സ്ഥാപനം സ്വർണം പണയം വച്ചതായി കണ്ടെതുകയായിരുന്നു.