Home Featured അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസികളില്‍ താലിബാന്‍ റെയ്ഡ്

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസികളില്‍ താലിബാന്‍ റെയ്ഡ്

by മൈത്രേയൻ

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസികളില്‍ താലിബാന്‍ റെയ്ഡ് നടത്തി. കാബൂളിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതോടെ കാന്തഹാറിലെയും ഹെറാത്തിലെയും അടച്ചിട്ട എംബസികളിലാണ് പരിശോധന നടത്തിയത്.

കാബൂളിന്റെ നിയന്ത്രണം താലിബാന്റെ ഹഖാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

ഷെല്‍ഫുകളിലെ പേപ്പറുകളും ഫയലുകളും പരിശോധിച്ച സംഘം ഇന്ത്യന്‍ എംബസികളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ എടുത്തുകൊണ്ടുപോയി. ജലാലാബാദിലെയും കാബൂളിലെയും എംബസികള്‍ക്ക് എന്ത് സംഭവിച്ചു എന്നത് സംബന്ധിച്ച്‌ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

അനസ് ഹഖാനി, സഹോദരന്‍ സിറാജുദ്ദീന്‍ ഹഖാനി എന്നിവരുടെ നേതൃത്വത്തില്‍ ആറായിരത്തോളം കേഡര്‍മാരാണ് കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി, എച്ച്‌.സി.എന്‍.ആര്‍ ചെയര്‍മാന്‍ അബ്ദുല്ല അബ്ദുല്ല, ഹിസ്ബെ ഇസ്ലാമിയുടെ മുതിര്‍ന്ന നേതാവ് ഗുലാബുദ്ദീന്‍ ഹിക്മതിയാര്‍ തുടങ്ങിയവരുമായി അനസ് ഹഖാനി കൂടിക്കാഴ്ച നടത്തി. ഇവരെല്ലാം താലിബാന്റെ നിയന്ത്രണത്തിലാണെന്നതാണ് ഇത് നല്‍കുന്ന സൂചന.

കാബൂളിന്റെ നിയന്ത്രണം ഹഖാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണെങ്കിലും താലിബാന്റെ മുന്‍ മേധാവി മുല്ല ഉമറിന്റെ മകന്‍ മുല്ല യാഖൂബിന്റെ നേതൃത്വത്തില്‍ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ കാന്തഹാറില്‍ തൂടങ്ങിയതായാണ് സൂചന

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group