Home Featured കർണാടക:സംസ്ഥാനത്ത് ഈ വർഷം 96 വർഗീയ സംഘർഷങ്ങൾ ഉണ്ടായതായി ആഭ്യന്തര വകുപ്പ് റിപ്പോർട്ട്

കർണാടക:സംസ്ഥാനത്ത് ഈ വർഷം 96 വർഗീയ സംഘർഷങ്ങൾ ഉണ്ടായതായി ആഭ്യന്തര വകുപ്പ് റിപ്പോർട്ട്

ബെംഗളൂരു: ഈ വർഷം സംസ്ഥാനത്ത് 96 വർഗീയ സംഘർഷങ്ങൾ ഉണ്ടായതായി ആഭ്യന്തര വകുപ്പ്. 2021ൽ 32 സംഘർഷ ങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്താണിത്.സെപ്റ്റംബർ 15 വരെയുള്ള കണക്കുപ്രകാരം 18 ജില്ലകളിൽ ഇത്തരം സംഭവങ്ങളുണ്ടായി. 42കേസുകൾ റിപ്പോർട്ട് ചെയ്ത ശിവമൊഗ്ഗയിലാണ് കൂടുതൽ വർഗീയ സംഘർഷങ്ങൾ.ബാഗൽകോട്ട് (22) ദേവനഗരെ (18) ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ 300 പൊലീസുകാർക്ക് സംഘർഷങ്ങളിൽ പരുക്കേറ്റതായും കണക്കുകൾ വ്യക്തമാക്കുന്നു.

പാചക വാതക സിലിണ്ടര്‍ വിലയില്‍ നേരിയ കുറവ്

കൊച്ചി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. പത്തൊമ്ബത് കിലോ വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്.ഇതോടെ വാണിജ്യ സിലിണ്ടര്‍ വില 1896.50ല്‍ നിന്ന് 1863 ആയി. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.വാണിജ്യ സിലിണ്ടറിന് ഏറ്റവും വില കുറഞ്ഞത് ഡല്‍ഹിയിലാണ്. ഇവിടെ 25.5 രൂപയാണ് കുറഞ്ഞത്. 19 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 1,859.5 രൂപയാണ് ഇന്നത്തെ വില.

നേരത്തെ, 1,885 രൂപയായിരുന്നു.കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ യഥാക്രമം 36.5, 32.5, 35.5 രൂപയാണ് വിലക്കുറവ്. കൊല്‍ക്കത്തയില്‍ 1,959 രൂപയും മുംബൈയില്‍ 1,811.5 രൂപയും ചെന്നൈയില്‍ 2,009.5 രൂപയുമാണ് ഇന്നത്തെ വില.

You may also like

error: Content is protected !!
Join Our WhatsApp Group