ബംഗളൂരു: 80കാരിയുടെ മൃതദേഹം കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ അയല്‍വാസിയുടെ അലമാരയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. കര്‍ണാടകയിലെ ആഭരണഫാക്ടറിയില്‍ ജോലിക്കെത്തിയ ബംഗാള്‍ സ്വദേശിയായ യുവതി പവല്‍ ഖാനാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. വയോധികയായ പാര്‍വതമ്മയാണ് കൊല്ലപ്പെട്ടത്. ഇവര്‍ മകനും മരുമകള്‍ക്കുമൊപ്പം ബംഗളൂരിലെ ആനേക്കലില്‍ ഒരു അപ്പാര്‍ട്ടുമെന്റില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് വെറ്റില വാങ്ങാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ ശേഷം പാര്‍വതമ്മ തിരിച്ചെത്തിയിരുന്നില്ല.
അന്നേദിവസം അതേ അപ്പാര്‍ട്ടുമെന്റിലെ മൂന്നാം നിലയില്‍ വാടകയ്ക്ക് താമസിക്കുന്ന പവല്‍ നിരവധി തവണ തങ്ങളുടെ വീട്ടിലെത്തിയതായി അമ്മയുമായി ഏറെ നേരം സംസാരിച്ചതായും മകന് പറഞ്ഞു. അമ്മയെ കാണാതായതോടെ പവലിന്റെ അപ്പാര്‍ട്ടുമെന്റിലെത്തിയെങ്കിലും അത് പുറത്തുനിന്ന പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് അമ്മയെ കാണാനില്ലെന്ന് കാണിച്ച് മകന് പൊലീസില്‍ പരാതി നല്കി. രണ്ടാമതും പവലിന്റെ അപ്പാര്‍ട്ടുമെന്റില്‍ എത്തിയപ്പോള്‍ പൂട്ടിയനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വീട് പരിശോധിക്കണമെന്ന് മകന് പൊലീസിനോട് ആവശ്യപ്പെട്ടു.
പരിശോധനക്കിടെയാണ് വയോധികയുടെ മൃതദേഹം അലമാരയ്ക്കുള്ളില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന 80 ഗ്രാം തൂക്കമുള്ള ആഭരണങ്ങള്‍ നഷ്ടമായതായി മകന് പറഞ്ഞു.
`പ്രണയ ജ്യോതിഷം’: യുവതിക്ക് നഷ്ടമായത് 47ലക്ഷം, ജ്യോതിഷി അറസ്റ്റില്‍
ഹൈദരാബാദ്: പ്രണയത്തിനിടയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയെത്തിയ യുവതിക്ക് നഷ്ടമായത് 47 .11 ലക്ഷം. ഓണ്‍ലൈന്‍ വഴി `പ്രണയ ജ്യോതിഷ’മെന്ന വ്യാജേനയാണ് യുവതിയെ കബളിപ്പിക്കപ്പെട്ടത്.
ഇതുമായി ബന്ധപ്പെട്ട് പഞ്ചാബ് സ്വദേശിയായ ലളിത് എന്ന ജ്യോതിഷിയെ സൈബര്‍ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തതു.
ഇന്‍സ്റ്റാഗ്രാം വഴിയാണ് യുവതി പ്രതിയെ പരിചയപ്പെട്ടത്. `ആസ്ട്രോ ഗോപാല്‍’ എന്ന പേരിലായിരുന്നു പ്രതി ഇന്‍സ്റ്റഗ്രാം പേജുണ്ടാക്കിയിരുന്നത്. സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇയാളുടെ ഫോണ്‍ നമ്ബറും നല്‍കിയിരുന്നു. പ്രണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചു നല്‍കുമെന്നായിരുന്നു ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലുണ്ടായിരുന്നത്. തുടര്‍ന്നാണ് യുവതി ഇയാളെ ഫോണില്‍ ബന്ധപ്പെടുന്നത്.
ജ്യോതിഷത്തിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. ഇതിനായി തുടക്കത്തില്‍ തന്നെ 32,000 രൂപ ഈടാക്കി. കൂടാതെ ജ്യോതിഷത്തിലൂടെ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രാര്‍ത്ഥന നടത്താനെന്ന വ്യാജേന ഇയാള്‍ 47.11 ലക്ഷം രൂപവരെ തട്ടിയെടുത്തതെന്ന് പരാതിയില്‍ പറയുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൊഹാലി സ്വദേശിയായ ലളിതിനെ അറസ്റ്റ് ചെയ്യുന്നത്.
രണ്ട് വിലകൂടിയ മൊബൈല്‍ ഫോണുകള്‍, രണ്ട് ഡെബിറ്റ് കാര്‍ഡുകള്‍, ഒരു ചെക്ക്ബുക്ക് എന്നിവയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പ്രണയ ജോത്സ്യനാണെന്ന് അവകാശപ്പെട്ട് വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മറ്റും ഇയാള്‍ പരസ്യങ്ങള്‍ ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. ഇയാള്‍ മുന്‍പും നിരവധി പേരെ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.