നടുറോഡിൽ ബൈക്ക് അഭ്യാസം; വിഡിയോ പ്രചരിപ്പിച്ചു; 8 യുവാക്കൾ അറസ്റ്റിൽ

മംഗളൂരുവിൽ പൊതുനിരത്തിൽ അപകടകരമാംവിധം ബൈക്കോടിച്ചതിന് എട്ട് യുവാക്കൾ അറസ്റ്റിൽ. അഭ്യാസത്തിന്റെ വിഡിയോ യുവാക്കൾ തന്നെയാണ് ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ചത്.ഒരു ബൈക്കിൽ മൂന്നുപേർ, ഓടിക്കുന്നയാൾ ഹെൽമെറ്റ് വച്ചതായി കാണാം. എന്നാൽപുറകിലുള്ള രണ്ടുപേർ ഒട്ടും സുരക്ഷയില്ലാതെയാണ് ബൈക്കിലിരിക്കുന്നത്. അടുത്ത വിഡിയോയിൽ ബൈക്ക്അതിവേഗത്തിൽ പോകുന്നതും വലിയ വാഹനങ്ങളുടെയോ വഴിയാത്രക്കാരുടെ തൊട്ടുമുൻപിൽ എത്തുമ്ബോൾ മാത്രം വെട്ടിച്ചു മാറ്റുന്നതും കാണാംമംഗളൂരു സിറ്റി ട്രാഫിക് പൊലീസ് ഇതുവരെ നാലുകേസുകൾ റജിസ്റ്റർ ചെയ്യുകയും എട്ട് പേരെ പിടികൂടുകയും ചെയ്തു.

മാർച്ച് ഒന്നു മുതൽ ഉള്ള ദൃശ്യങ്ങളാണ് സംഘം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റുകളും ഇടുന്നുണ്ട്. മംഗളൂരു നഗരപരിധിയിൽ നിന്നായി കൂടുതൽ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവർക്കെതിരെയും നടപടിയുണ്ടാകും.

error: Content is protected !!
Join Our WhatsApp Group