മൈസൂരു: എച്ച്.ഡി.കോട്ടെ താലൂക്കിലെ കല്ലഹട്ടി ഗ്രാമത്തിൽ എട്ടുവയസ്സുകാരനെ കടുവ കടിച്ചുകൊന്നു. കൃഷ്ണനായകിന്റെയും മധുബായിയുടെയും മകൻ ചരൺ നായക് ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.കൃഷിയിടത്തിൽ മാതാപിതാക്കളോടൊപ്പം എത്തിയതായിരുന്നു കുട്ടി. രണ്ടാംക്ലാസ് വിദ്യാർഥിയായ ചരൺ കായികമേളയായതിനാൽ അവധിയെടുത്തതായിരുന്നു.മാതാപിതാക്കൾ മുളകുപറിക്കുന്ന ജോലിയിലേർപ്പെട്ടിരിക്കുമ്പോൾ ചരണിനുനേർക്ക് കടുവ ചാടിവീണ് സമീപത്തെ കുറ്റിച്ചെടികൾക്കിടയിലേക്ക് വലിച്ചുകൊണ്ടുപോയി.
കരച്ചിൽകേട്ട് മാതാപിതാക്കൾ ഓടിയെത്തി കടുവയെ ഓടിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.വന്യജീവികളിൽനിന്ന് നാട്ടുകാരെ രക്ഷിക്കാൻ നടപടികൾ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് ഗ്രാമവാസികൾ പ്രതിഷേധിച്ചു. എച്ച്.ഡി.കോട്ടെ എം.എൽ.എ. അനിൽ ചിക്കമാഡിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഷക്കീലയുടെ അങ്കം ഇനി ബിഗ് ബോസില്‍
ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി നിരവധി സീസണുകള്‍ ഇതിനകം പിന്നിട്ട ബിഗ് ബോസിന്റെ ഏഴാം സീസണ് ഇപ്പോള്‍ തെലുങ്കില്‍ ആരംഭിച്ചിരിക്കുകയാണ്. സ്റ്റാര്‍ മാ ടിവിയിലാണ് പ്രേക്ഷപണം. കഴിഞ്ഞ ദിവസമാണ് തെലുങ്കിലെ ഏഴാം സീസണിന്റെ ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്.ഞാന്‍ ചെയ്ത വേഷങ്ങളിൽ ഞാൻ ഖേദിക്കുന്നില്ല. എന്നാല്‍ 23 വർഷത്തിന് ശേഷം, ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തതിന് ശേഷം തമിഴ് സിനിമ രംഗത്ത് എന്റെ ഇമേജ് പൂർണ്ണമായും മാറി.
അത്തരത്തില്‍ ഒരു മാറ്റം ഇവിടെയും പ്രതീക്ഷിക്കുന്നു എന്ന് ഷക്കീല നാഗാർജുനയോട് പറഞ്ഞു. അതേ സമയം നാഗാർജുന ഷക്കീലയുടെ വളര്‍ത്തുമകളെ വേദിയിലേക്ക് വിളിച്ചിരുന്നു.14 പേരാണ് ബിഗ്ബോസിന്റെ തെലുങ്ക് പതിപ്പിന്റെ പുതിയ സീസണില്‍ ഉള്ളത്. ദക്ഷിണേന്ത്യ മുഴുവന്‍ സുപരിചിതയായ നടി ഷക്കീല പങ്കെടുക്കുന്നു എന്നതാണ് തെലുങ്ക് സീസണിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്. തെലുങ്കില്‍ ബിഗ് ബോസ് വര്‍ഷങ്ങളായി അവതരിപ്പിക്കുന്നത് സൂപ്പര്‍താരം നാഗാർജുന അക്കിനേനിയാണ്. അഞ്ചാമത്തെ മത്സരാര്‍ത്ഥിയായണ് ഷക്കീല എത്തിയത്.
ബിഗ്ബോസ് തെലുങ്കിലെ ആദ്യം എത്തിയ പതിനാല് മത്സരാര്‍ത്ഥികള്‍ തഴെ പറയുന്നവരാണ്. തെലുങ്ക് സീരിയല്‍ അമർദീപ് ചൗധരി,യുവ കര്‍ഷകനും യൂട്യൂബറുമായ പല്ലവി പ്രശാന്ത്, നടി കിരണ്‍ റാത്തോഡ്, നടനും ഫിലിം മേക്കറുമായ ഡോ ഗൗതം കൃഷ്ണ, തെലുങ്ക് നടിയായ രാധിക റോസ്, യൂട്യൂബ് ഫുഡ് വ്ളോഗര്‍ തേജ, തെലുങ്ക് നടി ശോഭ ഷെട്ടി, ഡാന്‍സര്‍ ആട്ട സന്ദീപ്, ഷക്കീല, മോഡലായ ശുഭ ശ്രീ, മോഡല്‍ പ്രിന്‍സ് യാര്, ഗായിക ദാമിനി ബട്ല, രാഷ്ട്രീയക്കാരനും നടനുമായ ശിവാജി, നടി പ്രിയങ്ക ജെയിന്.അതേ സമയം തെലുങ്ക് സിനിമ താരങ്ങളായ വിജയ് ദേവരകൊണ്ടയും, നവിന്‍പൊളി ഷെട്ടിയും ആദ്യത്തെ എപ്പിസോഡില്‍ അതിഥികളായി എത്തിയിരുന്നു.