Home Featured മംഗളൂരുവില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി; നാലുപേര്‍ അറസ്റ്റില്‍

മംഗളൂരുവില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി; നാലുപേര്‍ അറസ്റ്റില്‍

by കൊസ്‌തേപ്പ്

മംഗളൂരു: എട്ടുവയസ്സുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.മംഗളൂരുവിലെ വാമഞ്ഞൂരില്‍ ടൈല്‍ ഫാക്ടറിയിലെ തൊഴിലാളികളും മധ്യപ്രദേശ് സ്വദേശികളുമായ ജയ്ബാന്‍ (21), മുകേഷ് സിങ് (20), മുനീം സിങ് (20), ജാര്‍ഖണ്ഡ് സ്വദേശി മനീഷ് തിര്‍ക്കി (33) എന്നിവരാണ് അറസ്റ്റിലായത്.ഞായറാഴ്ച സഹോദരനുമായി ഫാക്ടറി വളപ്പില്‍ കളിക്കുന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി മുറിയിലെത്തിച്ചാണ് സംഘം പീഡനത്തിനിരയാക്കിയത്. കുട്ടി ബഹളംവെച്ചതോടെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയും സമീപത്തെ ഓവുചാലില്‍ ഉപേക്ഷിക്കുകയും ചെയ്തെന്ന് സംഘം പൊലീസിനോട് വെളിപ്പെടുത്തി.

സംഭവത്തിനു പിന്നാലെ മുകേഷും മുനീമും പുത്തൂറിലേക്ക് പോയി. കുട്ടിയെ കാണാതായതോടെ വൈകീട്ട് കുടുംബവും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചു. ഇവരോടൊപ്പം ജയ്ബാനും മനീഷും ചേര്‍ന്നു. വൈകീട്ട് ആറോടെയാണ് കുട്ടിയെ കണ്ടെത്തിയത്.ഫാക്ടറിയിലെ തൊഴിലാളികളെ ചോദ്യം ചെയ്തതോടെയാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. സി.സി.ടി.വികളും ഫോണ്‍കോളുകള്‍ പരിശോധിച്ചതും പ്രതികളെ പിടികൂടുന്നതില്‍ നിര്‍ണായകമായതായി സിറ്റി പൊലീസ് കമീഷണര്‍ എന്‍. ശശി കുമാര്‍ പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group