ഈ ലോകത്ത് ഒരുപാട് ജോലികള്‍ ഉണ്ട്. എന്നാല്‍ ചില ജോലികള്‍ തൊഴിലാളികളുടെ ജീവന് തന്നെ ഭീഷണിയാണ്. ചിലതാകട്ടെ ഏറെ ആസ്വാദ്യകരവും.ഭക്ഷണം രുചിച്ചുനോക്കാനും അതിന്റെ രുചി പറയാനും, ചെരിപ്പ് ധരിച്ച് അഭിപ്രായം പ്രകടിപ്പിക്കാനും അങ്ങനെ വ്യത്യസ്തമായ ജോലികള്‍ നിരവധിയാണ്. ഇപ്പോഴിതാ പലരെയും ആകർഷിക്കുന്ന ഒരു ഡ്രീം ജോബ് ഓഫറാണ് ഒരു കമ്ബനി നല്‍കിയിരിക്കുന്നത് . അതെ, ദിവസവും 8 മണിക്കൂർ ഉറങ്ങിയാല്‍ പ്രതിഫലമായി ലഭിക്കുക 10 ലക്ഷമാണ് .ബംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്ബനിയായ വേക്ക്ഫിറ്റ് ആണ് ഈ ജോലി വാഗ്ദാനം നല്‍കിയിരിക്കുന്നത്.
ബെഡ് നിർമ്മാണ കമ്ബനിയായ വേക്ക്ഫിറ്റ് തങ്ങള്‍ നിർമ്മിക്കുന്ന ഒരു കിടക്കയില്‍ ഉറങ്ങി അതിനെ പറ്റി അഭിപ്രായം പറയുക എന്നതാണ് ജോലി . നാലാം തവണയാണ് ‘സ്ലീപ്പ് ഇൻ്റേണ്‍’ ജോബ് ഓഫർ നല്‍കി 8 മണിക്കൂർ ഉറങ്ങുന്ന ജോലിക്ക് ആളെ എടുക്കുന്നത് . മൂന്നാം സീസണില്‍ ബാംഗ്ലൂരില്‍ നിന്നുള്ള സായിശ്വരി പാട്ടീല്‍ ഈ ജോലി ചെയ്ത് 9 ലക്ഷം രൂപ നേടിയിരുന്നു. ഒപ്പം ‘സ്ലീപ്പ് ചാമ്ബ്യൻ’ എന്ന പദവിയും അവർ നേടി.2 മാസമാണ് ജോലിയുടെ കാലാവധി .
എല്ലാ ദിവസവും ഒരേ സമയം ഉറങ്ങുന്നവർക്ക് അപേക്ഷിക്കാം. 20 വയസോ അതില്‍ കൂടുതലോ ഉള്ളവർക്കും അപേക്ഷിക്കാം. ഉറങ്ങാൻ ഇഷ്ടപ്പെടുന്ന ആള്‍ക്കാർക്കാണ് പരിഗണന ലഭിക്കുക .ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ പൂർത്തിയാക്കിയിരിക്കണംതിരഞ്ഞെടുത്ത സ്ലീപ്പ് ഇൻ്റേണുകള്‍ക്ക് 1 ലക്ഷമാണ് പ്രതിഫലം . കൂടാതെഈ വർഷത്തെ സ്ലീപ്പ് ചാമ്ബ്യനായി അംഗീകരിക്കപ്പെടുന്ന ഇൻ്റേണിന് 10 ലക്ഷം രൂപ വരെ ശമ്ബളം ലഭിക്കും. നിങ്ങള്‍ക്ക് ഈ ജോലിയില്‍ താല്‍പ്പര്യമുണ്ടെങ്കില്‍, Wakefit-ന്റെ ഔദ്യോഗിക ലിങ്ക്ഡ്‌ഇൻ പേജില്‍ അപേക്ഷിക്കാം