Home Featured ഗുണ്ടൽപേട്ടിൽ മലയാളി ജൂവലറി ഉടമയെ കൊളളയടിച്ച എട്ടുപേർ അറസ്റ്റിൽ.

ഗുണ്ടൽപേട്ടിൽ മലയാളി ജൂവലറി ഉടമയെ കൊളളയടിച്ച എട്ടുപേർ അറസ്റ്റിൽ.

ബെംഗളൂരു: കോഴിക്കോട്-കൊല്ലഗൽ ദേശീയ പാതയിലെ ഗുണ്ടൽപേട്ടിൽ മലയാളി ജൂവലറിയുടമയെ കൊള്ളയടിച്ച എട്ടുപേർ അറസ്റ്റിൽ. കൽപ്പറ്റ സ്വദേശി സുഖ്‌ദേവ് ആണ് കൊള്ളയടിക്കപ്പെട്ടത്. ഇയാളുടെ പക്കലുണ്ടായിരുന്ന 40 ലക്ഷം രൂപ കവർന്നതായി ചാമരാജനഗർ പോലീസ് മേധാവി പദ്മിനി സാഹു പറഞ്ഞു.ഈ മാസം 11-ന് ഗുണ്ടൽപേട്ടിനടുത്ത് ബേഗൂരിലായിരുന്നു സംഭവം. സുഖ്ദേവ് ഉടനടി പരാതിപ്പെട്ടതിനെത്തുടർന്ന് പോലീസ് മണിക്കൂറുകൾക്കുള്ളിൽത്തന്നെ അഞ്ചുപേരെപിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്തതിനെത്തുടർന്നാണ് മൈസൂരുവിൽനിന്ന് മറ്റ് മൂന്നുപേരെക്കൂടി പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.

മൈസൂരുവിൽ വന്ന് തിരികെ വയനാട്ടിലേക്ക് കാറിൽ പോകുകയായിരുന്ന സുഖ്‌ദേവിനെയും ഡ്രൈവർ അഷ്‌റഫിനെയും കവർച്ചസംഘം തടഞ്ഞുനിർത്തുകയായിരുന്നു. കാറിൽനിന്ന് ഇവരെ ബലമായി പുറത്തിറക്കിയ ശേഷം സംഘം കാറുമായി രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന പണമാണ് നഷ്ടമായത്. രണ്ട് കാറിലാണ് കവർച്ചസംഘമെത്തിയത്. അന്തസ്സംസ്ഥാന കൊള്ളസംഘത്തിലെ അംഗങ്ങളാണ് പ്രതികളെന്നും പറഞ്ഞു. മൈസൂരു, മാണ്ഡ്യ ഭാഗങ്ങളിൽ സമാനമായ രീതിയിൽ ഇവർ യാത്രക്കാരെ കവർച്ചയ്ക്കിരയാക്കിയിട്ടുണ്ട്.

ജനനവും മരണവും**രജിസ്റ്റർ ചെയ്യാൻ വൈകരുത്

കണ്ണൂർ:ജനനവും മരണവും യഥാസമയം രജിസ്റ്റർ ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ ബോധവത്കരണം നടത്തണമെന്ന് ജനന, മരണ രജിസ്‌ട്രേഷൻ ജില്ലാതല കോർഡിനേഷൻ കമ്മിറ്റി യോഗം നിർദേശിച്ചു. ജില്ലയിലെ 13 തദ്ദേശ സ്ഥാപനങ്ങളിലെ വ്യക്തികൾ കഴിഞ്ഞ വർഷം 20 മുതൽ 29 ശതമാനം വരെ ജനന, മരണ രജിസ്‌ട്രേഷൻ വൈകിയാണ് നടത്തിയതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കി. ജനനവും മരണവും സംഭവ ദിവസം മുതൽ 21 ദിവസത്തിന് ഉള്ളിൽ പ്രാദേശിക രജിസ്‌ട്രേഷൻ യൂണിറ്റിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഇത് നിയമാനുസരണം നിർബന്ധമാണ്.

ഗ്രാമ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ, കന്റോൺമെൻ്റ് ബോർഡ് എന്നിവയാണ് പ്രാദേശിക രജിസ്‌ട്രേഷൻ യൂണിറ്റുകൾ. നിശ്ചിത ദിവസം കഴിഞ്ഞാൽ സംഭവ ദിവസം മുതൽ 30 ദിവസം വരെ 2 രൂപ പിഴയൊടുക്കി രജിസ്റ്റർ ചെയ്യാം.പഞ്ചായത്തുകളിൽ ഒരു വർഷം വരെ ജില്ലാ രജിസ്ട്രാറായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെയും നഗരസഭകളിൽ സെക്രട്ടറിയുടെയും അനുവാദത്തോടെ 5 രൂപ പിഴയൊടുക്കി രജിസ്റ്റർ ചെയ്യാം. അതിന് ശേഷം ബന്ധപ്പെട്ട ആർഡിഒയുടെ അനുവാദത്തോടെ 10 രൂപ പിഴയൊടുക്കിയും ജനന, മരണങ്ങൾ രജിസ്റ്റർ ചെയ്യാം.

കുട്ടിയുടെ പേര് ചേർക്കാതെ രജിസ്റ്റർ ചെയ്ത ജനനങ്ങളിൽ ഒരു വർഷത്തിനകം സൗജന്യമായും അതിന് ശേഷം 5 രൂപ ലേറ്റ് ഫീ ഒടുക്കിയും പേര് ചേർക്കാം. 1970ന് മുമ്പുള്ള രജിസ്‌ട്രേഷനുകളിലെ തിരുത്തലുകൾക്കും ചീഫ് രജിസ്ട്രാറുടെ അനുമതി ആവശ്യമാണ്. ജനന, മരണ രജിസ്‌ട്രേഷൻ അടിസ്ഥാന രേഖ ആയതിനാൽ ഭാവിയിൽ ഇഷ്ടാനുസരണം തിരുത്തലുകൾ വരുത്താൻ കഴിയുകയില്ല. 1970 മുതലുള്ള എല്ലാ ജനന, മരണ രജിസ്‌ട്രേഷനുകളും കമ്പ്യൂട്ടറൈസ് ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group