ബെംഗളുരു: പുതുവർഷ ദിനത്തിൽ മദ്യപിച്ച് വാഹനം ഓടിച്ചതിനു പിടിയിലായത് 78 പേർ. മുൻകാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞ കണക്കാണിത്. പൊലീസ് കർശന പരിശോധന നടത്തിയതോടെ പലരും വെബ് ടാക്സികളെയും പൊതു ഗതാഗത മാർഗങ്ങളെയും ആശ്രയിച്ചത് മദ്യപിച്ച് വാഹനം ഓടിച്ചവരുടെ എണ്ണം കുറയാൻ കാരണമായി. ഉത്തരവാദിത്തത്തോടെ പെരുമാറിയ യാത്രക്കാർക്കു ട്രാഫിക് ജോയിന്റ് കമ്മിഷണർ എം.എൻ.അനുത് ഐപിഎസ് നന്ദി അറിയിച്ചു.
ആഘോഷത്തിനിടെ ലാത്തിച്ചാർജ്:കോറമംഗലയിൽ പുതുവത്സരാഘോഷത്തിനായി തടിച്ചുകൂടിയ ജനക്കൂട്ടത്തിനു നേരെ ലാത്തിച്ചാർജ് നടത്തി പൊലീസ്. പബ്ബിനു പുറത്ത് തടിച്ചു കൂടിയവർ അകത്തു നൃത്തം ചെയ്യുന്ന സ്ത്രീകളെ ശല്യപ്പെടുത്തിയതാണു നടപടിക്കു കാരണമെന്നു പൊലീസ് അറിയിച്ചു. എംജി റോഡിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസിനു ലാത്തിച്ചാർജ് നടത്തേണ്ടി വന്നു. നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും ആഘോഷങ്ങൾ തുടർന്നതോടെയായിരുന്നു പൊലീസ് നടപടി.
മോദിയുടെ നോട്ട് അസാധുവാക്കല്‍ : സുപ്രീംകോടതി വിധി ഇന്ന്
ന്യൂഡല്‍ഹിപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം ചോദ്യംചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും.ജസ്റ്റിസുമാരായ എസ് അബ്ദുള്‍നസീര്‍, ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബി വി നാഗരത്ന എന്നിവരുള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. ജസ്റ്റിസ് ബി ആര്‍ ഗവായ് ആണ് വിധിയെഴുതിയിട്ടുള്ളത്.
ഏകകണ്ഠമായ വിധിയെന്നാണ് സൂചന. ബെഞ്ചിലെ സീനിയറായ ജസ്റ്റിസ് നസീറിന്റെ അവസാന പ്രവൃത്തിദിവസമാണ് തിങ്കളാഴ്ചയെന്ന പ്രത്യേകതയുമുണ്ട്. ജസ്റ്റിസ് നസീര്‍ ചൊവ്വാഴ്ച വിരമിക്കും.ഡിസംബര്‍ ഏഴിനാണ് വാദം പൂര്‍ത്തിയായി കേസ് വിധി പറയാനായി മാറ്റിയത്. പി ചിദംബരം, പ്രശാന്ത് ഭൂഷണ്‍, ശ്യാം ദിവാന്‍ തുടങ്ങിയ അഭിഭാഷകരാണ് ഹര്‍ജിക്കാര്‍ക്കായി ഹാജരായത്. നോട്ട് അസാധുവാക്കല്‍ തീരുമാനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കോടതി സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും നിര്‍ദേശം നല്‍കിയിരുന്നു.
നോട്ട് റദ്ദാക്കല്‍ നടപടി ആറുവര്‍ഷം പിന്നിട്ടതിനാല്‍ കേസില്‍ അക്കാദമിക് താല്‍പ്പര്യമാകും മുഖ്യമെന്ന് കോടതി തുടക്കത്തില്‍ നിരീക്ഷിച്ചിരുന്നെങ്കിലും പിന്നീട് എങ്ങനെയാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയതെന്ന കാര്യത്തില്‍ പരിശോധനയുണ്ടാകുമെന്ന് വ്യക്തമാക്കി. ഭാവിയില്‍ ഇത്തരം അബദ്ധങ്ങള്‍ ഒഴിവാക്കുംവിധം ഒരു മാനദണ്ഡത്തിന് രൂപംനല്‍കണമെന്ന് ചിദംബരവും വാദിച്ചു.