Home Featured 75 രൂപയുടെ നാണയം പുറത്തിറക്കി; പ്രത്യേകതകള്‍ അറിയാം

75 രൂപയുടെ നാണയം പുറത്തിറക്കി; പ്രത്യേകതകള്‍ അറിയാം

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക സ്മരണിക തപാല്‍ സ്റ്റാമ്ബും 75 രൂപ നാണയവും പുറത്തിറക്കി.പുതിയ മന്ദിരത്തിലെ ലോക്‌സഭാ ചേംബറില്‍ നടന്ന ഉദ്ഘാടന ചടങ്ങിലാണ് മോദി നാണയവും സ്റ്റാമ്ബും പ്രകാശനം ചെയ്തത്. 35 ഗ്രാമാണ് നാണയത്തിന്‍റെ ഭാരം. അശോക സ്തംഭത്തിലെ സിംഹമാണ് നാണയത്തിന്‍റെ ഒരുവശത്ത്.

സത്യമേവ ജയതേ എന്ന വാചകം ഇതിന്‍റെ അടിയിലായി നല്‍കിയിട്ടുണ്ട്. ദേവനാഗരി ലിപിയില്‍ എഴുതിയ ഭാരത് എന്ന വാക്ക് ഇടതുവശത്തും ഇംഗ്ലീഷില്‍ ഇന്ത്യ എന്ന് എഴുതിയിരിക്കുന്നത് വലതുവശത്തും ചേര്‍ത്തിട്ടുണ്ട്. നാണയത്തില്‍ രൂപയുടെ ചിഹ്നമാണ് മറ്റൊരു പ്രത്യേകത. മറുവശത്ത് പാര്‍ലമെന്‍റ് കോംപ്ലക്‌സും. 44 മില്ലിമീറ്റര്‍ വ്യാസമുണ്ടാകും നാണയത്തിന്. 35 ഗ്രാം ഭാരമുള്ള നാണയം ലോഹക്കൂട്ട് കൊണ്ടാണ് നിര്‍മിച്ചത്. വെള്ളി, ചെമ്ബ്, നിക്കല്‍, സിങ്ക് എന്നിവ കൊണ്ടാണ് നാണയം നിര്‍മിച്ചത്.

ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍; ലയണല്‍ മെസി ലോക റെക്കോര്‍ഡിനൊപ്പം

വര്‍ത്തമാന ഫുട്‌ബോളിലെ ഇതിഹാസ താരം അര്‍ജന്റീന നായകന്‍ ലയണല്‍ മെസി ഒരു അപൂര്‍വ റെക്കോര്‍ഡിനൊപ്പമെത്തി.കരിയറില്‍ ഏറ്റവും കൂടുതല്‍ ട്രോഫികള്‍ നേടുന്ന താരമെന്ന അത്യപൂര്‍വ നേട്ടമാണ് ഇതിഹാസം സ്വന്തമാക്കിയത്. പിഎസ്ജിക്കൊപ്പം ഫ്രഞ്ച് ലീഗ് വണ്‍ കിരീടം നേടിയതോടെയാണ് അര്‍ജന്റീന നായകന്‍ നേട്ടത്തിലെത്തിയത്.ഫ്രഞ്ച് ലീഗ് വണ്‍ കിരീടത്തോടെ മെസിയുടെ കരിയറിലെ അന്താരാഷ്ട്ര ട്രോഫികളുടെ എണ്ണം 43 ആയി. മുന്‍ ബാഴ്‌സലോണ, ബ്രസീല്‍ താരം ഡാനി ആല്‍വ്‌സിന്റെ നേട്ടത്തിനൊപ്പമാണ് അര്‍ജന്റീന നായകനും എത്തിയത്.

രാജ്യത്തിനായും ക്ലബ് ഫുട്‌ബോളിലുമായാണ് മെസിയുടെ നേട്ടങ്ങള്‍.ലോകകപ്പ്, കോപ്പ അമേരിക്ക, ഫൈനലിസിമ, അണ്ടര്‍ 20 ലോകകപ്പ്, ഒളിംപിക്‌സ് സ്വര്‍ണം, ട്രോഫി ഡെസ് ചാമ്ബ്യന്‍സ്, പത്ത് ലാ ലിഗ, ഏഴ് കോപ്പ ഡെല്‍ റെ, എട്ട് സൂപ്പര്‍ കോപ്പ, നാല് ചാമ്ബ്യന്‍സ് ലീഗ്, മൂന്ന് ക്ലബ് ലോകകപ്പ്, മൂന്ന് യുവേഫ സൂപ്പര്‍ കപ്പ്, രണ്ട് ലീഗ് വണ്‍ കിരീട നേട്ടങ്ങളാണ് കരിയറില്‍ മെസി സ്വന്തം പേരിലാക്കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group