Home Featured ബെംഗളൂരു: പിയുഫൈനൽ പരീക്ഷ;75 ശതമാനം ഹാജർ നിർബന്ധമാക്കി പിയു വിദ്യാഭ്യാസ ബോർഡ്.

ബെംഗളൂരു: പിയുഫൈനൽ പരീക്ഷ;75 ശതമാനം ഹാജർ നിർബന്ധമാക്കി പിയു വിദ്യാഭ്യാസ ബോർഡ്.

ബെംഗളൂരു: പിയുഫൈനൽ പരീക്ഷ എഴുതാൻ 75 ശതമാനം ഹാജർ നിർബന്ധമാക്കി പിയു വിദ്യാഭ്യാസ ബോർഡ്. പൂർണമായും പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയാകും ചോദ്യ പേപ്പർ തയാറാക്കുകയെന്നും ഇളവുകളുണ്ടാകില്ലെന്നും ബോർഡ് ഡയറക്ടർ ആർ. രാമചന്ദ്രൻ പറഞ്ഞു.

കോവിഡ് കണക്കിലെടുത്ത് 2020-21 അധ്യയന വർഷത്തിൽ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ഭാഷാ വിഷയങ്ങളിൽ ഉൾപ്പെടെ പരീക്ഷ ലളിതമാക്കി. ചില കോളജുകൾ ഹാജരില്ലാത്ത പരീക്ഷ എഴുതാനും അനുവദിച്ചിരുന്നു.

ബെലഗാവി ട്രിപ്പിൾ കൊലക്കേസിലെ പ്രതികളെ കെ’ടക ഹൈക്കോടതി വെറുതെവിട്ടു

ബെലഗാവി ട്രിപ്പിൾ കൊലക്കേസിലെ പ്രതികളെ കർണാടക ഹൈക്കോടതി വെറുതെവിട്ടു. കൊലപാതകങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി 2018 ഏപ്രിലിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രവീൺ ഭട്ട് ബെലഗാവിയിലെ സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് കെ എസ് മുദഗൽ, ജസ്റ്റിസ് എം ജി എസ് കമൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ വിധി വന്നത്.

കൊലപാതക ആരോപണങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഹൈക്കോടതി ബെഞ്ച് കണ്ടെത്തി. അതിനാൽ, സെഷൻസ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കി.2015 ഓഗസ്റ്റ് 16 നാണ് വീട്ടമ്മയായ റീന മലഗട്ടിയെയും അവരുടെ രണ്ട് മക്കളായ ആദിത്യയെയും സാഹിത്യയെയും കുവെമ്പു നഗറിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

റീനയുമായുള്ള അവിഹിത ബന്ധം വഷളായതിനെ തുടർന്നാണ് ഇയാൾ കൊലപാതകം നടത്തിയതെന്നാണ് ആരോപണം. റീനയെ കഴുത്തറുത്ത നിലയിലും രണ്ട് കുട്ടികളെ കഴുത്ത് ഞെരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group