Home തിരഞ്ഞെടുത്ത വാർത്തകൾ കുറ്റിപ്പുറത്ത് ഏഴ് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു

കുറ്റിപ്പുറത്ത് ഏഴ് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു

by ടാർസ്യുസ്

മലപ്പുറം: ഭക്ഷ്യവിഷബാധയെ തുടർന്ന് ഏഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് ആണ് സംഭവം. എടച്ചലം കരിമ്പനക്കൽ ഹക്കീമിന്റെ മകൾ ലസ്‌നയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെപൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം.കുട്ടിക്കൊപ്പം മാതാവ് ഷഹല, സഹോദരി മിൻസ, ഹക്കീമിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരെയും വയറിളക്കവും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് ഇതേ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചിരുന്നു. കുട്ടിയുടെ മരണകാരണം ഭക്ഷ്യവിഷബാധയാണോയെന്ന് സംശയമുണ്ട്. ഫ്രിഡ്‌ജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണമാണ് ഇവർ കഴിച്ചിരുന്നത്.വീട്ടിൽ തയ്യാറാക്കിയ ഭക്ഷണംതന്നെയാണ് ഇവർ കഴിച്ചതെന്നും വീട്ടിലെത്തി ഭക്ഷണത്തിൻ്റെ സാമ്പിളുകൾ എടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.

You may also like

error: Content is protected !!
Join Our WhatsApp Group